ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍
ദുബൈ: ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരും പ്രമുഖ വ്യവസായ കുടുംബങ്ങളും തങ്ങളുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുക്കുന്ന പ്രതിഭാസം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്നു. കേവലം നികുതിയിളവുകള്‍ക്കോ ആസ്തി സംരക്ഷണത്തിനോ വേണ്ടി മാത്രമല്ല, മറിച്ച് ബിസിനസ് വളര്‍ത്താനും മക്കളുടെ വിദ്യാഭ്യാസത്തിനും ദീര്‍ഘകാല താമസത്തിനുമായി അവര്‍ ദുബൈയിയെയും അബൂദബിയെയും തിരഞ്ഞെടുക്കുന്നു. യൂറോപ്പും ലണ്ടനും പാരീസും ഉപേക്ഷിച്ച് ലോകത്തെ അതിസമ്പന്നരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട 8 കാരണങ്ങള്‍ താഴെ പറയുന്നവയാണ്:
1. നികുതി നയങ്ങളിലെ വ്യക്തത
ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന നികുതി നിയമങ്ങളും രാഷ്ട്രീയ അസ്ഥിരതയുമാണ് പല സമ്പന്നരെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നത്. നിക്ഷേപകര്‍ക്ക് അനുകൂലമായ യുഎഇയുടെ സുതാര്യമായ നികുതി നയങ്ങള്‍ ലോകത്തിലെ ഏറ്റവും ശക്തമായ 'ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍' ആയി രാജ്യത്തെ മാറ്റി.
2. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം
വ്യക്തിസുരക്ഷ, രാഷ്ട്രീയ സ്ഥിരത, നിയമവ്യവസ്ഥയുടെ കരുത്ത് എന്നിവയില്‍ യുഎഇ മുന്‍പന്തിയിലാണ്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ യുഎഇയെ ഒരു താല്‍ക്കാലിക താവളമായല്ല, മറിച്ച് സുരക്ഷിതമായ ഒരു സ്ഥിരതാമസ കേന്ദ്രമായാണ് കാണുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളായി തുടര്‍ച്ചയായി യു.എഇ തലസ്ഥാനമുള്‍പ്പെടെയുള്ള നഗരികളാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
3. ആഗോള വിപണികളിലേക്കുള്ള എളുപ്പവഴി
ദുബൈയിയോ അബൂദബിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ബിസിനസുകള്‍ ഒരേ സമയം നിയന്ത്രിക്കാന്‍ സാധിക്കുന്നു. ലോകത്തിന്റെ മധ്യഭാഗത്തുള്ള യുഎഇയുടെ സ്ഥാനം ഫണ്ട് മാനേജര്‍മാര്‍ക്കും വലിയ വ്യവസായികള്‍ക്കും വലിയ ഗുണമാണ് ചെയ്യുന്നത്.
4. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ നിക്ഷേപം
മൂന്ന് മില്യണ്‍ മുതല്‍ 50 മില്യണ്‍ ഡോളര്‍ വരെ ആസ്തിയുള്ള കുടുംബങ്ങളാണ് ഇപ്പോള്‍ യുഎഇയില്‍ വീടുകള്‍ വാങ്ങുന്നത്. കേവലം നിക്ഷേപം എന്നതിലുപരി, സ്വന്തം മക്കള്‍ക്ക് വളരാനും താമസിക്കാനുമുള്ള മികച്ച സൗകര്യങ്ങളുള്ള 'എന്‍ഡ്‌യൂസര്‍' വീടുകള്‍ക്കാണ് ഇവിടെ കൂടുതലും ആവശ്യം.
5. ശക്തമായ നിയമബാങ്കിംഗ് സംവിധാനം
ബാങ്കിംഗ്, കംപ്ലയന്‍സ്, തര്‍ക്കപരിഹാരം എന്നിവയില്‍ യുഎഇ കൈവരിച്ച പുരോഗതി പുതിയ നിക്ഷേപകരെ അത്ഭുതപ്പെടുത്തുന്നു. നിയമങ്ങളിലെ വ്യക്തതയും മുന്‍കാല പ്രാബല്യത്തോടെ നിയമങ്ങള്‍ മാറില്ലെന്ന ഉറപ്പുമാണ് സമ്പന്ന കുടുംബങ്ങള്‍ യുഎഇയില്‍ കാണുന്ന പ്രധാന ഗുണം.
6. സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണ
ബിസിനസ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന യുവസംരംഭകര്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ വലുതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരുന്ന ബിസിനസുകള്‍ക്കും ഇവിടെ ലഭിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം ആഗോളതലത്തില്‍ തന്നെ മികച്ചുനില്‍ക്കുന്നു.
7. ഡിജിറ്റല്‍ സമ്പത്തിനോടുള്ള സമീപനം
ക്രിപ്‌റ്റോ കറന്‍സി, വെബ്3 (Web3) തുടങ്ങിയ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൃത്യമായ നിയമ ചട്ടക്കൂടുകള്‍ യുഎഇ ഒരുക്കിയിട്ടുണ്ട്. ദുബായിലെ വാര (VARA), അബുദാബിയിലെ ADGM എന്നിവ ഇത്തരം ആസ്തികള്‍ കൈവശമുള്ളവര്‍ക്ക് വലിയ സുരക്ഷിതത്വം നല്‍കുന്നു.
8. ലക്ഷ്യബോധമുള്ള ആസൂത്രണം
മറ്റു പല സാമ്പത്തിക കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളെ എങ്ങനെ മറികടക്കാം എന്നാണ് സമ്പന്നര്‍ ആലോചിക്കാറുള്ളത്. എന്നാല്‍ യുഎഇയില്‍ അവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ എങ്ങനെ വേഗത്തില്‍ നേടിയെടുക്കാം എന്ന് ചിന്തിക്കുന്നു. തലമുറകളോളം തങ്ങളുടെ സമ്പത്ത് വളര്‍ത്താനും സംരക്ഷിക്കാനും കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്.
ലോകത്തിന്റെ സമ്പത്ത് പുനര്‍ക്രമീകരിക്കപ്പെടുമ്പോള്‍ സുരക്ഷിതത്വവും സൗകര്യങ്ങളും ഒത്തുചേരുന്ന യുഎഇ ആഗോള സാമ്പത്തിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു.
Families are not arriving for short-term residency or asset protection alone. Many are bringing business activity, establishing family offices and anchoring their lives around property, education and long-term planning. Wealth advisers say this reflects a shift in how global capital is positioning itself amid geopolitical uncertainty, regulatory change and uneven growth across traditional financial centres.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."