ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്
ദാവോസ്: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്ന വാദം വേള്‍ഡ് ഇക്കണോമിക്‌സ് ഫോറത്തിലും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂവെന്ന് അവകാശപ്പെട്ട ട്രംപ് രാജ്യം ഏറ്റെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും വ്യക്തമാക്കി.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ആര്‍ട്ടിക് പ്രദേശം തന്ത്രപ്രധാനമായ പ്രദേശമാണ്. ഗ്രീന്‍ലാന്‍ഡ് യഥാര്‍ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും, ഗ്രീന്‍ലാന്‍ഡ് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഡെന്‍മാര്‍ക്ക് ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയില്ലാതെ ഒട്ടേറെ രാജ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ട്രംപ് അവകാശവാദമുയര്‍ത്തി. ധാതുസമ്പത്തുള്ള ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും, ചൈനയും കണ്ണുവെച്ചിട്ടുണ്ട്. ഇത് യു.എസിന്റെയും നാറ്റോയുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് വാദിച്ചു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ അനുനയിപ്പിക്കാനും ട്രംപ് ശ്രമിച്ചു.
വിവാദ പ്രസ്താവനയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ തന്നെ അമേരിക്കയ്‌ക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് ദാവോസില്‍ ട്രംപ് എത്തിയത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദം വേള്‍ഡ് ഇക്കണോമിക് ഫോറത്തിലും ട്രംപ് ആവര്‍ത്തിച്ചു.
us president donald trump repeated at the world economic forum that america should acquire greenland, claiming only the us can protect it, but he will not use military force to take the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."