സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ
റായ്പൂർ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷാന്റെയും വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 37 പന്തിൽ ഒമ്പത് ഫോറുകളും നാല് സിക്സുകളും അടക്കം പുറത്താവാതെ 82 റൺസാണ് സ്‌കൈ നേടിയത്. ഇതോടെ ടി-20യിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ മറികടന്നാണ് സ്‌കൈ ഈ നേട്ടം കൈവരിച്ചത്. 2017ൽ രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ 65 റൺസായിരുന്നു കോഹ്‌ലി നേടിയത്.
അതേസമയം മത്സരത്തിൽ 32 പന്തിൽ 76 റൺസാണ് ഇഷാൻ നേടിയത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.ശിവം ദുബെ 18 പന്തിൽ പുറത്താവാതെ 36 റൺസും നേടി വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിദ് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 27 പന്തിൽ പുറത്താവാതെ 47 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ആറ് ഫോറുകളും ഒരു സിക്സുമാണ് സാന്റ്നർ നേടിയത്. രചിൻ രവീന്ദ്ര 26 പന്തിൽ രണ്ട് ഫോറുകളും നാല് സിക്‌സും അടക്കം 44 റൺസും നേടി.
India registered a convincing seven-wicket win over New Zealand in the second T20I. Indian skipper Suryakumar Yadav scored an unbeaten 82 off 37 balls, including nine fours and four sixes. With this, Suryakumar Yadav also holds the record for the highest score by an Indian captain against New Zealand in T20Is. Skye achieved this feat by surpassing former Indian skipper Virat Kohli. Skye had scored 65 runs in the match played in Rajkot in 2017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."