HOME
DETAILS

ഇറാനിലെ സ്കൂൾ കൂട്ടക്കുരുതിയിൽ നീതി വേണം; അമേരിക്കയ്ക്കെതിരെ ഐക്യരാഷ്ട്രസഭ

  
Web Desk
March 27, 2026 | 1:53 PM

iran school tragedy UN seeks accountability from the US

ജനീവ: ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ ഇസ്റാഈൽ നടത്തിയ അതി ക്രൂരമായ ആക്രമണത്തിൽ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി ഫലം പുറത്തുവിടണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ഈ ആവശ്യം ഉന്നയിച്ചത്. ഇസ്റാഈലും അമേരിക്കയും ചേർന്ന് നടത്തിയ ഭയാനകമായ ദ്രോഹത്തിന് നീതി ലഭിക്കണം, എന്നും വോൾക്കർ ടർക്ക് വാഷിംഗ്ടണിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

അമേരിക്കയും ഇസ്റാഈലും ആരംഭിച്ച സൈനിക നീക്കത്തിന്റെ ആദ്യ ദിനത്തിലായിരുന്നു മിനാബിലെ ഷാജറെ തയ്യിബെ ഗേൾസ് സ്കൂളിന് നേരെ ആക്രമണമുണ്ടായത്. കുട്ടികളടക്കം 170 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധവും ഉയർന്നു. ചർച്ചയിൽ പ്രതികരിക്കാൻ ജനീവയിലെ ഇസ്റാഈൽ, യുഎസ് നയതന്ത്ര പ്രതിനിധികൾ തയ്യാറായില്ല. യോഗത്തിൽ ഇരുവരുടെയും ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

കുട്ടികൾക്ക് നേരെയുണ്ടായ അതി ഭയാനകമായ ആക്രമണം അവിശ്വസനീയമാണെന്ന് പാകിസ്ഥാൻ അംബാസഡർ ബിലാൽ അഹമ്മദ് പ്രതികരിച്ചു. സംഭവത്തിൽ ചൈന അതീവ ​ദുഖം രേഖപ്പെടുത്തി, സമഗ്രമായ അന്വേഷണം വേണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഒരു ബേസിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സ്കൂൾ കെട്ടിടം വ്യക്തമായി അടയാളപ്പെടുത്തിയിരുന്നതായി വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫരീദ ഷഹീദ് ചൂണ്ടിക്കാട്ടി.

സാധാരണ മാധ്യമപ്രവർത്തകർക്കും സിവിലിയൻ ഗ്രൂപ്പുകൾക്കും പോലും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വേറിട്ടുനിന്നിരുന്ന സ്കൂളിനെ തിരിച്ചറിയാൻ ആധുനിക സംവിധാനങ്ങളുള്ള യുഎസ് സൈന്യത്തിന് സാധിക്കണമായിരുന്നുവെന്നും, ആക്രമണം ഒഴിവാക്കാൻ അവർക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും അവർ ചർച്ചയിൽ കുറ്റപ്പെടുത്തി.

 

The United Nations has called on the United States to urgently complete and publish the findings of its investigation into a deadly attack on the Shajareh Tayyibeh Girls’ School in Minab, Iran. The strike, which occurred on the first day of military operations involving the U.S. and Israel, resulted in the deaths of 170 people, mostly children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയില്‍ കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍

National
  •  3 days ago
No Image

കണ്ണൂരില്‍ വിവാഹദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 days ago
No Image

റോഡുകളിൽ അനാവശ്യമായി ഹോൺ മുഴക്കിയാൽ 400 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസും ആർടിഎയും

uae
  •  3 days ago
No Image

യുഎഇയുടെ ഊർജ്ജ വിപ്ലവത്തിന് കരുത്തായ ബറാക്ക; ലോകത്തിന് മാതൃകയായ മരുഭൂമിയിലെ ആണവോർജ്ജ പ്ലാന്റ്

uae
  •  3 days ago
No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  3 days ago
No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  3 days ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  3 days ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  3 days ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago