HOME
DETAILS

ഊട്ടി ട്രെയിനിന് കാട്ടാനകളുടെ 'റെഡ് സിഗ്നൽ'

  
Web Desk
April 03, 2026 | 1:33 AM

Wild elephants red signal for Ooty train

കൂനൂർ: നീലഗിരിയിലെ മൗണ്ടെയ്ൻ റെയിൽവേ ട്രാക്ക് കൈയടക്കുന്ന കാട്ടാനകൾ ട്രെയിൻ സർവിസുകളും താളംതെറ്റിക്കുന്നു. വേനലാരംഭിച്ചതോടെ സമീപത്തെ വനങ്ങളിൽ നിന്നും തീറ്റയും വെള്ളവും തേടിയിറങ്ങുന്ന ആനകളാണ് ഒറ്റയായും കൂട്ടമായും റെയിൽവേ ട്രാക്കിലെത്തുന്നത്. 

കൂനൂരിനും റണ്ണിമേടിനും ഇടയിലാണ് അധികമായി കാട്ടാനകളെത്തുന്നത്. ഇതോടെ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടികൾ അടങ്ങുന്ന ആനക്കൂട്ടമാണ് കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിലെത്തിയത്. കുട്ടികൾ ഉള്ളതിനാൽ തന്നെ ഇവ അക്രമകാരികളാകാനും സാധ്യതയുണ്ട്.  അതുകൊണ്ട് തന്നെ  ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

റെയിൽവേട്രാക്കിലെ തുരങ്കങ്ങളിൽ അടക്കം ആനകൾ തമ്പടിക്കുന്നതും വലിയ തലവേദനയാണ്. പിന്നീട് വനം വകുപ്പ് അധികൃതർ എത്തി ഇവയെ തുരത്തിയാൽ മാത്രമേ  ട്രെയിനുകൾക്ക് മുന്നോട്ടു പോകാൻ സാധിക്കൂ.  സീസൺ ആരംഭിച്ചതോടെ ഊട്ടിയിൽ നിന്നും മാർച്ച് 27 മുതൽ സ്‌പെഷൽ സർവിസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ആനക്കൂട്ടം മുടക്കം സഷ്ടിക്കുന്നുണ്ട്. മേട്ടുപ്പാളയം വനത്തിൽ നിന്നും കല്ലാറ്, ബർലിയാർ വഴിയാണ് കാട്ടാനകൾ കൂനൂരിലേക്ക് വരുന്നത്. ചില സമയങ്ങളിൽ കൂനൂർ-മേട്ടുപാളയം റോഡിലും കാട്ടാനകൾ നിലയുറപ്പിക്കാറുണ്ട്. 

ടൂറിസം സീസണായതിനാൽ നിരവധി സഞ്ചാരികളാണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമെത്തുന്നത്. ഇക്കാരണത്താൽ തന്നെ ഇരുചക്ര വാഹനങ്ങളിൽ അടക്കം എത്തുന്ന സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  4 days ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  4 days ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  4 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  4 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  4 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  4 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  4 days ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  4 days ago