HOME
DETAILS
MAL
ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു
Web Desk
January 26, 2026 | 1:52 AM
ജമ്മു: ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാസേന വധിച്ചു. സാംബ മേഖലയിലെ രംഗഡ് സെക്ടറിലെ മജ്റയിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയാണ് അന്താരാഷ്ട്ര അതിർത്തി കടക്കാൻ ഇയാൾ ശ്രമിച്ചത്.
മുന്നറിയിപ്പുകൾ അവഗണിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നുഴഞ്ഞുകയറ്റം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കർശന ജാഗ്രത പുലർത്തുന്നതിന് ഇത്തരത്തിൽ ഒരു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത് ഗൗരവമായാണ് സൈന്യം കണക്കിലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."