HOME
DETAILS

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

  
Web Desk
January 25, 2026 | 8:41 AM

beginning of the end for cpm concern over fate of leader who exposed fund scam says vd satheesan123

കൊച്ചി: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വീണ്ടും.  സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമായെന്ന് അദ്ദേഹം തുറന്നടിച്ചു. പറവൂരില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ് ഒരു ഏരിയ സെക്രട്ടറി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്. ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച സി.പി.എം നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ഇപ്പോള്‍ ആശങ്ക- അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ ഗുണ്ടായിസമാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  പാര്‍ട്ടിയെ എതിര്‍ക്കുന്ന ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ സി.പി.എം നടത്തിയ ആക്രമണത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് നിലപാട് അതിവേഗ റെയില്‍ വരണമെന്ന് തന്നെയാണ് . പരിസ്ഥിതി സൗഹാര്‍ദമല്ലാത്തത് കൊണ്ടും വന്‍ ചെലവ് വരുന്നു എന്നതിനാലുമാണ് യു.ഡി.എഫ് സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. അതിനാല്‍ കേരളത്തില്‍ അതിവേഗ പാത വേണ്ടന്നല്ല പാര്‍ട്ടി നിലപാട്- വി.ഡി സതീശന്‍ വ്യക്തമാക്കി.

ധനരാജ് രക്തസാക്ഷി ഫണ്ടിനു പുറമേ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലും ടി.ഐ മധുസൂദനന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞദിവസം സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ വി.കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചത്. കണക്കവതരിപ്പിക്കാന്‍ വൈകിയതുമാത്രമാണ് പ്രശ്‌നമെന്നും കാരണക്കാര്‍ക്കെതിരേ നടപടി എടുത്തുവെന്നുമാണ് സി.പി.എം കണ്ണൂര്‍ നേതൃത്വം ഇതുവരെ വിശദീകരിച്ചത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അതു മാറ്റിപ്പറയാനാവില്ലെന്നതിനാല്‍ കുഞ്ഞികൃഷ്ണനെ കൈയൊഴിയുക മാത്രമാണ് പാര്‍ട്ടിക്കു പോംവഴി. നിസാര കാര്യങ്ങളുടെ പേരില്‍ പോലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സി.പി.എം ബന്ധമുപേക്ഷിക്കുന്ന നേതാക്കള്‍ പെരുകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ശുദ്ധികലശം അനിവാര്യമാണെന്നും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും പാര്‍ട്ടി ഘടകങ്ങളില്‍ പലവട്ടം പരാതിപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് ചാനലിലെ വെളിപ്പെടുത്തലുമെന്നുമാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വി.കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നറിയുന്നു. ചില മുതിര്‍ന്ന നേതാക്കളും വലിയൊരു വിഭാഗം അണികളും നല്‍കുന്ന പിന്തുണയുടെ ബലത്തിലാണ് കുഞ്ഞികൃഷ്ണന്‍ തുറന്നുപറച്ചിലിനൊരുങ്ങിയതെന്നാണ് വിവരം.

വി. കുഞ്ഞികൃഷ്ണന്‍ സി.പി.എമ്മില്‍നിന്ന് പുറത്തേക്ക്
ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തല്‍ വഴി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ സി.പി.എമ്മില്‍നിന്ന് പുറത്തേക്ക്. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ ടി.ഐ മധുസൂദനന്‍ എം.എല്‍.എ നടത്തിയ ധനാപഹരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണനും അറിവുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. നേതൃത്വത്തെ സംശയനിഴലില്‍ നിര്‍ത്തിയുള്ള ആരോപണങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ അത് പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുമെന്നതിനാല്‍ നാളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാവും പുറത്താക്കല്‍ തീരുമാനമെന്നറിയുന്നു.

opposition leader vd satheesan said the cpm is facing the beginning of its end, expressing concern over the future of the party leader who exposed the alleged fund misappropriation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽഡിഎഫിന് വോട്ട് നൽകിയാൽ ഫലം ബിജെപിക്ക്; എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുന്നു; രേവന്ദ് രേവന്ത് റെഡ്ഡി

Kerala
  •  a day ago
No Image

ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി; വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്

Kerala
  •  a day ago
No Image

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

Kerala
  •  a day ago
No Image

തലസ്ഥാനം പിടിക്കാൻ പ്രിയങ്ക; വട്ടിയൂർക്കാവിലും കൊല്ലത്തും പൊതുസമ്മേളനങ്ങൾ; ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

Kerala
  •  a day ago
No Image

ഹജ്ജ് മൂന്നാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി; ഏപ്രിൽ ആറ് വരെ അവസരം

Kerala
  •  a day ago
No Image

മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്

Kerala
  •  a day ago
No Image

ഈസ്റ്ററിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ആശ്വാസമായി റെയിൽവേ

Kerala
  •  a day ago
No Image

നാറ്റോ 'കടലാസ് പുലി'; സഖ്യം വിടുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി

latest
  •  a day ago
No Image

സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെതിരായ നടപടി: ഹൈക്കോടതി വിധി ചോദ്യം ചെയ്ത കേന്ദ്രത്തിന് തിരിച്ചടി; പിഴ ചുമത്തി സുപ്രീം കോടതി

National
  •  a day ago
No Image

ഇനി ഏഴുനാൾ; പോരാട്ടം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നേതാക്കളും പ്രവർത്തകരും

Kerala
  •  a day ago