HOME
DETAILS
MAL
വേതന വ്യവസ്ഥകള്‍ ഉറപ്പാക്കണം: നഴ്സസ് അസോസിയേഷന്
backup
September 10 2016 | 21:09 PM
താമരശ്ശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് നഴ്സുമാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്ന് കേരള പഞ്ചായത്ത് പാലിയേറ്റീവ് നഴ്സസ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
ജോലി സ്ഥിരത ഉറപ്പാക്കുക, പ്രഖ്യാപിത ലീവുകള്‍ അനുവദിക്കുക, പി.എഫ്-ഇ.എസ്.ഐ അനുവദിക്കുക,പ്രസവാവധി മൂന്നുമാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കണ്വന്ഷന് രക്ഷാധികാരിയും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എ ലിസി അധ്യക്ഷയായി. ടി.ആര് ഓമനക്കുട്ടന്, ആഗ്നസ് തോമസ്, പി. സുലോചന, ദീപ ജോഷി, വി.എം ഷീബ, സിനി ചന്ദ്രന്, എ.ജി സുജാത, എം.എം നസീമ, കെ.കെ സുമതി, പി.പ്രമുഷ, ഒ.കെ രജനി, എം.കെ ജൂലി, സി. ഷിംന, എം.എം ശുഭ, പി.പി റഷീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."