HOME
DETAILS

ഇന്ത്യയുടെ കരുത്ത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം; റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി

  
January 28, 2026 | 3:42 AM

Bahraini Foreign Minister to be chief guest at Republic Day celebrations

മനാമ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി മുഖ്യാതിഥിയായി. ബഹ്‌റൈന്‍ ഭരണാധികാരി ഹിസ് മജസ്റ്റി കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും പ്രത്യേക റിപ്പബ്ലിക് ദിന ആശംസകള്‍ അദ്ദേഹം ചടങ്ങില്‍ കൈമാറി.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദൃഢമായ ബന്ധം വെറും താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമല്ലെന്നും ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സ്‌നേഹബന്ധമാണ് ഇതിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ബഹ്‌റൈന്‍ അംഗത്വം വഹിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമാധാനത്തിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് സംസാരിച്ചു. വിവിധ പ്രമുഖരും നയതന്ത്രജ്ഞരും ചടങ്ങില്‍ പങ്കെടുത്തു.

India in Bahrain (Embassy of India, Bahrain) hosted a reception celebrating the 77th #RepublicDay of India. Honored by the presence of FM H.E. Dr. Abdullatif bin Rashid Al Zayani as Chief Guest, who addressed the gathering.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  5 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  5 hours ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  5 hours ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് താല്‍ തിരുമാവളവന്‍

National
  •  5 hours ago
No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  5 hours ago
No Image

മെഡിക്കൽ ക്ലിനിക്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; ഓൺലൈൻ ചൂതാട്ട സംഘത്തിന് തടവുശിക്ഷയും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  6 hours ago
No Image

വീട്ടുടമ വിദേശത്ത് പോയ തക്കം നോക്കി വൻ കവർച്ച: 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികൾക്കായി തിരച്ചിൽ

National
  •  6 hours ago
No Image

അടച്ച ഫീസിന്റെ പകുതി പണം തിരികെ കിട്ടും; ദുബൈ വാടക തർക്കപരിഹാര നിയമത്തിലെ പുതിയ മാറ്റം അറിഞ്ഞില്ലേ?

uae
  •  6 hours ago
No Image

വെയിറ്റ് ലോസ് മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

oman
  •  6 hours ago
No Image

മിന്നൽ വേഗത്തിൽ കാറ്റ്, കനത്ത മഴ: ന്യൂകാസിലിൽ ലാൻഡ് ചെയ്യാനാകാതെ എമിറേറ്റ്സ് വിമാനം; ഒടുവിൽ സംഭവിച്ചത്

uae
  •  7 hours ago