HOME
DETAILS

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

  
January 29, 2026 | 4:12 AM

martyrs fund misappropriation allegations spark row in thiruvananthapuram cpm

 

തിരുവനന്തപുരം: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ തിരുവനന്തപുരത്തും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. 2008ല്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ സഹോദരനും പാര്‍ട്ടി ബ്രാഞ്ച് അംഗവുമായ വിനോദാണ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായ ആരോപണവുമായി രംഗത്തെത്തിയത്.

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. വിഷ്ണുവിന്റെ കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ കേസ് നടത്തിപ്പിനെന്ന പേരില്‍ അന്നത്തെ ഏരിയാ സെക്രട്ടറി രവീന്ദ്രന്‍ നായര്‍ മാറ്റിവച്ചുവെന്നും ഇത് ദുരുപയോഗം ചെയ്തുവെന്നുമാണ് വിനോദിന്റെ പരാതി. ഈ പരാതിയില്‍ മുന്‍പ് നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ രവീന്ദ്രന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായി നിയമിച്ചത് കുറ്റക്കാരെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് വിനോദ് ആരോപിക്കുന്നു.

 

പാര്‍ട്ടിയുടെ വിശദീകരണം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് അറിയിച്ചു. ഫണ്ടിന്റെ ഒരു ഭാഗം കുടുംബത്തിന് നല്‍കുകയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അഭിഭാഷകര്‍ക്ക് ഫീസ് നല്‍കാനാണ് ഈ തുക ഉപയോഗിച്ചത്. പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ പണം കൈമാറി എന്ന സാങ്കേതികമായ വീഴ്ച മാത്രമാണ് നേതാവിനുണ്ടായതെന്നും അഴിമതി നടന്നിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ഈ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്നും വിനോദ് പ്രഖ്യാപിച്ചു. വിഷ്ണുവിന്റെ മറ്റൊരു സഹോദരനായ വിമല്‍ നിലവില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗമാണ്.

 

Following the Payyannur controversy, a martyr's brother has accused CPM leadership in Thiruvananthapuram of misappropriating ₹5 lakh from the Vishnu martyrs' fund, a claim denied by the party district secretary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  2 hours ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  2 hours ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  3 hours ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  3 hours ago
No Image

കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന് തുക; നെല്ല് സംഭരണത്തിന് 150 കോടി

Kerala
  •  3 hours ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 hours ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  3 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  3 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  3 hours ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  3 hours ago