മരണമുഖത്തുനിന്ന് കുരുന്നിനെ കൈപിടിച്ചു കയറ്റി; കായല്‍പ്പോലീസിന് സമാനമായി ബോട്ട് ജീവനക്കാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനം
കുട്ടനാട് (ആലപ്പുഴ): യാത്രാബോട്ടിനും ജെട്ടിക്കുമിടയില്‍ വെള്ളത്തില്‍ വീണ ഒന്നാം ക്ലാസുകാരിക്ക് ബോട്ട് ജീവനക്കാര്‍ ജീവന്‍ രക്ഷകരായി. കൈനകരി കെ.ഇ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ജിഫ മരിയ തോമസാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 7:50ഓടെ എണ്‍പതാംചിറ ബോട്ട് ജെട്ടിയിലായിരുന്നു സംഭവം.
നെടുമുടിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന എസ്-40 നമ്പര്‍ ബോട്ട് ജെട്ടിയില്‍ അടുക്കുന്നതിനിടെയാണ് അപകടം. അമ്മയോടൊപ്പം ബോട്ടിലുണ്ടായിരുന്ന ജിഫ മരിയ കാല്‍വഴുതി കായലിലേക്ക് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം കുട്ടി വെള്ളത്തില്‍ താഴ്ന്നു പോയി.
അപകടം കണ്ട ഉടന്‍ തന്നെ ബോട്ടിലെ ലാസ്‌കര്‍മാരായ സെല്‍വരാജ്, ജയലാല്‍ എന്നിവര്‍ ഒട്ടും മടിക്കാതെ കായലിലേക്ക് ചാടി. ആഴങ്ങളിലേക്ക് താഴ്ന്നുപോയ കുട്ടിയെ സാഹസികമായി ഇവര്‍ മുങ്ങിയെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലാസ്‌കര്‍മാര്‍: സെല്‍വരാജ്, ജയലാല്‍ (വെള്ളത്തില്‍ ചാടി കുട്ടിയെ എടുത്തവര്‍). ബോട്ട് മാസ്റ്റര്‍: മിഥുന്‍ പി. മോഹന്‍, സ്രാങ്ക്: ജെ. അഷ്‌റഫ്, ഡ്രൈവര്‍: വൈശാഖ്. കുട്ടിയുടെ വയറ്റില്‍ വെള്ളം പോയതൊഴിച്ചാല്‍ മറ്റ് പരിക്കുകളില്ല. പരിക്കേറ്റ ജീവനക്കാരെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യസമയത്തെ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കിയ ജീവനക്കാരെ നാട്ടുകാരും യാത്രക്കാരും അഭിനന്ദിച്ചു.
Alert boat staff in Kuttanad heroically saved a first-grade student who accidentally fell into the backwaters while boarding a state water transport boat at Enpathamchira jetty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."