HOME
DETAILS

ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഫെഡ് ചെയര്‍മാന്‍; നിരക്കുകളില്‍ മാറ്റമില്ല, ഫെഡറല്‍ റിസര്‍വിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ലെന്ന് ജെറോം പവല്‍ 

  
Web Desk
January 29, 2026 | 4:27 AM

us federal reserve ignores trump pressure keeps interest rates unchanged

വാഷിങ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ ഭീഷണികള്‍ ഏറ്റില്ല. വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശനിരക്ക് 3.5 ശതമാനത്തില്‍ 3.75 ശതമാനത്തിനും ഇടയില്‍ തുടരുമെന്നാണ് ഫെഡറല്‍ റിസര്‍വ് യോഗത്തിന് ശേഷം ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചത്. ട്രംപിന്റെ കടുത്ത സമ്മര്‍ദത്തെ അവഗണിച്ചാണ് ഫെഡറല്‍ റിസര്‍വ് തീരുമാനം പ്രഖ്യാപിച്ചത്.

ഫഡറലിന് അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പവല്‍ പ്രതികരിച്ചത്. ഡിസംബറില്‍ നടന്ന യോഗത്തിന് ശേഷം സമ്പദ്വ്യവസ്ഥയില്‍ മെച്ചമുണ്ടായെന്നും  തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ചെയര്‍ ജെറോം പവല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലവസരങ്ങളുടെ സാധ്യതയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാലക്രമേണ നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ വിപണി സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനകളുണ്ടെന്നും വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പവല്‍ കൂട്ടിച്ചേര്‍ത്തു. 

വരുന്ന വായ്പ അവലോകന യോഗങ്ങളിലും പലിശനിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് നല്‍കിയിട്ടുണ്ട്. സമ്പദ്വ്യവസ്ഥ ആരോഗ്യകരമായ വേഗതയില്‍ വളരുകയും തൊഴിലില്ലായ്മ നിരക്ക് കുറയുകയും ചെയ്യുന്നതിനാല്‍, കൂടുതല്‍ നിരക്ക് കുറയ്ക്കുന്നതിന് തിടുക്കം കൂട്ടാന്‍ ഫെഡ് ഉദ്യോഗസ്ഥര്‍ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴങ്ങില്ലെന്നാണ് ജെറോം പവല്‍ നല്‍കിയ സൂചനകളില്‍ നിന്ന് വ്യക്തമാവുന്നത്.

 അതേസമയം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടക്കുന്ന ഏറ്റുമുട്ടലുകളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അതിനിടെ,  ഫെഡറല്‍ റിസര്‍വില്‍ ട്രംപ് നിയമിച്ച രണ്ട് ഗവര്‍ണര്‍മാരായ സ്റ്റീഫന്‍ മിരാനും ക്രിസ്റ്റഫര്‍ വാലറും പലിശനിരക്ക് കുറക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത ഫെഡറല്‍ റിസര്‍വ് ചെയര്‍മാനാകാനുള്ള നോമിനിയെ ട്രംപ് ഉടന്‍ പ്രഖ്യാപിക്കുന്ന് റിപ്പോര്‍ട്ടുണ്ട്. ഇനി രണ്ട് വായ്പ അവലോകന യോഗങ്ങളില്‍ കൂടിയാണ് ജെറോം പവല്‍ അധ്യക്ഷത വഹിക്കുക. ഈ രണ്ട് യോഗങ്ങളിലും പലിശനിരക്കില്‍ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പവലിന് ശേഷം ട്രംപിന്റെ നോമിനിയാണ് ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തെത്തുന്നതെങ്കില്‍ പലിശനിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

the us federal reserve has decided to keep interest rates unchanged despite pressure from president donald trump. fed chair jerome powell said the economy is improving and rate cuts are not needed for now.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണമുഖത്തുനിന്ന് കുരുന്നിനെ കൈപിടിച്ചു കയറ്റി; കായല്‍പ്പോലീസിന് സമാനമായി ബോട്ട് ജീവനക്കാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  2 hours ago
No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  2 hours ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  2 hours ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  3 hours ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  3 hours ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  3 hours ago
No Image

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം

Kerala
  •  3 hours ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 hours ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  3 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  3 hours ago