ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം
ചെന്നൈ: അഡയാറിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നിലെ ദുരൂഹത നീങ്ങിയപ്പോൾ പുറത്തുവരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ. ബിഹാർ സ്വദേശിയായ ഗൗരവ് കുമാർ, ഭാര്യ, രണ്ട് വയസ്സുള്ള മകൻ എന്നിവരെ ഗൗരവിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശികളായ അഞ്ച് തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം
ജോലി തേടി ഈ മാസം 21-നാണ് ഗൗരവും കുടുംബവും ചെന്നൈയിലെത്തിയത്. ഗൗരവിന്റെ സുഹൃത്തുക്കളായ പ്രതികൾ ഇയാളുടെ ഭാര്യയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. ഇത് ദമ്പതികൾ തടഞ്ഞതാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന് പൊലിസ് പറയുന്നു.
ലൈംഗികാതിക്രമത്തെ എതിർത്ത ഗൗരവിനെ സംഘം ആദ്യം കൊലപ്പെടുത്തുകയും തുടർന്ന് ഗൗരവിന്റെ ഭാര്യയെ പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തു.കൊലപാതകത്തിന് ദൃക്‌സാക്ഷിയായ രണ്ട് വയസ്സുകാരനെ പ്രതികൾ തറയിലടിച്ചാണ് കൊലപ്പെടുത്തിയത്.
മൃതദേഹങ്ങൾ ഉപേക്ഷിച്ചത് വിവിധയിടങ്ങളിൽ
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൂന്ന് പേരുടെയും മൃതദേഹങ്ങൾ ചാക്കിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തള്ളി.ഗൗരവ് കുമാറിന്റെ മൃതദേഹം അഡയാറിലെ അപ്പാർട്ട്‌മെന്റിന് സമീപം ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തി.മകന്റെ മൃതദേഹം മധ്യകൈലാസിന് സമീപത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം പൊലിസ് വീണ്ടെടുത്തത്.ഭാര്യയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പെരുങ്കുടി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തിരച്ചിൽ തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
അഡയാറിൽ മൃതദേഹം ഉപേക്ഷിക്കാൻ രണ്ട് പേർ ഇരുചക്ര വാഹനത്തിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലിസിനെ എത്തിച്ചത്. പിടിയിലായ അഞ്ച് പേരും ബിഹാറിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."