HOME
DETAILS

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം; ഒന്ന് മുതല്‍ 12 ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് 

  
Web Desk
January 29, 2026 | 6:16 AM

kerala budget focuses on students with insurance and free education initiatives

വിദ്യാര്‍ഥികളേയും ചേര്‍ത്തു പിടിച്ച് ബജറ്റ്. അപകട ഇന്‍ഷുറന്‍സ് മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ രണ്ടാം പിണറായി സര്‍ക്കാറിന്റെ  അവസാന ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കിയിട്ടുണ്ട്.

ലൈഫ് സേവര്‍ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. റോഡ് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആദ്യ അഞ്ച് ദിനം സൗജന്യ ചികിത്സ. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. ഇതിനായി 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 50 കോടി വകയിരുത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും ഇതില്‍ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

വിരമിച്ചവര്‍ക്ക് മെഡിക്കല്‍ മെഡിസെപ് മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. കൂടാതെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ഹരിതകര്‍മസേനാ അംഗങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

the final budget of the second pinarayi government promises strong support for students, including accident insurance for classes 1 to 12 and free education up to degree level, finance minister k n balagopal announced.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ റെയിലിന് പകരം ആര്‍.ആര്‍.ടി.എസ്; അതിവേഗ റെയില്‍ നാല് ഘട്ടങ്ങളിലായി യാഥാര്‍ഥ്യമാക്കും

Kerala
  •  3 hours ago
No Image

മരണമുഖത്തുനിന്ന് കുരുന്നിനെ കൈപിടിച്ചു കയറ്റി; കായല്‍പ്പോലീസിന് സമാനമായി ബോട്ട് ജീവനക്കാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  4 hours ago
No Image

ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഫെഡ് ചെയര്‍മാന്‍; നിരക്കുകളില്‍ മാറ്റമില്ല, ഫെഡറല്‍ റിസര്‍വിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ലെന്ന് ജെറോം പവല്‍ 

International
  •  4 hours ago
No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  4 hours ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  4 hours ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  4 hours ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  5 hours ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  5 hours ago
No Image

കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന് തുക; നെല്ല് സംഭരണത്തിന് 150 കോടി

Kerala
  •  5 hours ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  5 hours ago