12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി; റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായുള്ള 12-ാം കമ്മീഷന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും. സമയബന്ധിതമായി ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ കുടിശ്ശിക പൂര്‍ണമായും നല്‍കും. ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കും. അവശേഷിക്കുന്ന ഗഡുക്കള്‍ പൂര്‍ണമായും മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം നല്‍കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേഡ് പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് ഏപ്രില്‍ ഒന്നിന് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേഡ് പെന്‍ഷന്‍ നടപ്പാക്കുമെന്ന് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പരമാവധി പെന്‍ഷനായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ഡി.ആര്‍ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിലുള്ള എന്‍.പി.എസില്‍നിന്ന് അഷ്വേഡ് പെന്‍ഷനിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് എന്‍.പി.എസില്‍ തുടരാം. ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഏപ്രില്‍ ഒന്നിന് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേമപദ്ധതികളില്‍ ഊന്നുന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ്. രണ്ട് മണിക്കൂര്‍ 54 മിനിറ്റാണ് ധനമന്ത്രിയുടെ പ്രസംഗം നീണ്ടുനിന്നത്.
kerala finance minister k n balagopal announced the formation of the 12th pay revision commission, stating that the commission’s report will be submitted within three months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."