പെരുന്നാള്‍പുടവ, ഓണം - പെരുന്നാള്‍ കിറ്റ് വിതരണം
കരിങ്കല്ലത്താണി: വട്ടപ്പറമ്പ് നജ്മുല്‍ ഹുദാ മദ്‌റസ എസ്‌കെഎസ്ബിവി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധരരായ വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ പുടവ നല്‍കി. സൈതലവിക്കോയ തങ്ങള്‍ ഒടമല, ശംസാദ് സലീം നിസാമി കരിങ്കല്ലത്താണി, എം.ബാപ്പുട്ടി മുസ്‌ലിയാര്‍, സി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍.പി മുഹമ്മദാലി, ഇസ്മായില്‍ ഫൈസി, ശൗക്കത്തലി ഹസനി, സൈനുല്‍ ആബിദ് ഫൈസി പൊന്ന്യാകുര്‍ശ്ശി, കെ.മുഹമ്മദ് ഫവാസ്, പി.മുഹമ്മദ് സബീല്‍, വി.കെ മുഹമ്മദ് റാഷിദ് സംബന്ധിച്ചു.
കിഴിശ്ശേരി: തവനൂര്‍ ഒന്നാം മൈല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം വാര്‍ഷികാഘോഷത്തില്‍ 500 കുടുംബങ്ങള്‍ക്ക് ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മദ്‌റസ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.സി അഷ്‌റഫ് അധ്യക്ഷനായി. എന്‍.എ കരീം മുഖ്യപ്രഭാഷണം നടത്തി. പി.കെ യൂസുഫ്, ഇ.ടി ബഷീര്‍, കെ.എ സഗീര്‍, എം.പി മുഹമ്മദ്, എ.ടി കരീം, പി.എ അബ്ദുറഹ്മാന്‍, ഡി. ഷാജിദ്, പി.പി അഷ്‌റഫ്, എന്‍.സി ഷെരീഫ്, എം.സി ഇബ്രാഹീം, കെ.ടി ജലീല്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: നഗരസഭാ ഒന്നാം ബലിപെരുന്നാള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ സാന്ത്വനം ഗൃഹപരിചരണവിഭാഗം വീടുകളില്‍ ചെന്ന് ചികിത്സിക്കുന്ന നിത്യരോഗികളായി വീട്ടില്‍ കിടപ്പിലായ 187 പേര്‍ക്കുംആശ്രയ പദ്ധതി ഗുണഭോക്താക്കളായ 67 പേരുമടക്കം ആകെ 254 പേര്‍ക്കാണ് റിലീഫ് കിറ്റ് വിതരണം ചെയ്തത്. നഗരസഭാ ഓണച്ചന്ത പവലിയനില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, താമരത്ത് ഉസ്മാന്‍, എന്‍.പി ഉണ്ണികൃഷ്ണന്‍, വി. ബാബുരാജ്, പി.ടി എസ് മൂസ, പി.കെ മുഹമ്മദ് കോയ, കിഴിശ്ശേരി സലീം, കെ. തുളസിദാസ് സംസാരിച്ചു.
അങ്ങാടിപ്പുറം: പഞ്ചായത്തിലെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ട 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണം - പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. നസീറ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.രവി, പരിരക്ഷ നഴ്‌സ് നളിനി, വി.പി ഷെരീഫ്, ജെ.എച്ച്.ഐ സുനില്‍, ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊണ്ടോട്ടി: കൊളത്തൂര്‍ സേവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബക്രീദ് ഓണക്കിറ്റ് വിതരണം 40-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണം കോപ്പിലാന്‍ മജീദ് നിര്‍വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സൈനുദ്ദീന്‍ സ്വാഗതം നിര്‍വഹിച്ചു. ഉമറുല്‍ ഫാറൂഖ്, കെ.കെ മുഹമ്മദ് അസ്‌ലം, കെ.ഫവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."