രാമനവമി ആഘോഷം; ഐപിഎല്‍ മത്സരക്രമങ്ങളില് മാറ്റം
ഐപിഎല്ലിലെ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാമനവമി ആഘോഷങ്ങളെ മുന്‍നിര്‍ത്തിയാണ് മാറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന് റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളാണ് പുനര്‍നിശ്ചയിച്ചത്.
ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ക്രമീകരിച്ചിരുന്ന കൊല്‍ക്കത്ത- രാജസ്ഥാന് മത്സരം 16-ാം തീയതി നടക്കും. 16ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഗുജറാത്ത്- ഡല്‍ഹി മത്സരം 17ന് നടത്തും. വേദികളില്‍ മാറ്റങ്ങളില്ല. രാമനവമി ആഘോഷങ്ങളെ തുടര്‍ന്ന് ഐപിഎല്ലിന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ആഭ്യന്തര പോലീസ് സേന ബിസിസിഐയെ അറിയിച്ചിരുന്നു. ഇതാണ് മത്സര ദിനങ്ങള്‍ പുനര്‍നിശ്ചയിക്കാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐയെ കൊണ്ടെത്തിച്ചത്.
നിലവില്‍ ടൂര്‍ണമെന്റില്‍ പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എല്ലാ കളികളും തോറ്റ മുംബൈയാണ് അവസാന സ്ഥാനത്താണ്. അവര്‍ക്കിതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."