പൊലിസിനെ കണ്ടപ്പോൾ യുവാവ് എംഡിഎംഎ വിഴുങ്ങി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൊല്ലം: പരിശോധനയ്ക്കിടെ പൊലിസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പിടിയിലായത്. കൊല്ലത്ത് വെച്ച് പൊലിസ് പരിശോധന നടത്തുന്നതിനിടെയാണ് സക്കീർ കുടുങ്ങിയത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാൾ കൈവശമിരുന്ന 11.260 ഗ്രാം എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഇയാളെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
ശരീരത്തിനുള്ളിൽ വെച്ച് ലഹരിമരുന്ന് പാക്കറ്റ് പൊട്ടിയാൽ ജീവന് തന്നെ ഭീഷണിയാകുമെന്ന വിലയിരുത്തലിനെത്തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി സക്കീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി നിലവിൽ പൊലിസ് നിരീക്ഷണത്തിലാണ്.
In a desperate bid to evade arrest, a young man from Kollam swallowed a stash of MDMA after spotting a police patrol. The individual, identified as Sakkeer from Kulasekharapuram, was caught with 11.260 grams of the synthetic drug.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."