HOME
DETAILS

തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും അവഗണിച്ചോ? കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  
February 01, 2026 | 12:41 PM

blind to indias real crises rahul gandhi slams union budget 2026 over unemployment and economic distress

ന്യൂഡല്‍ഹി: നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 വർഷത്തെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധികളെ അവഗണിച്ച ബജറ്റാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'കോഴ്‌സ് കറക്ഷന്' (തിരുത്തൽ നടപടികൾ) തയ്യാറാകാത്ത സർക്കാർ രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ബജറ്റ് അവഗണിച്ച പ്രധാന പ്രശ്നങ്ങൾ:

  • തന്റെ എക്‌സ് (X) ഹാൻഡിലിലൂടെ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രധാന ആശങ്കകൾ താഴെ പറയുന്നവയാണ്:
  • തൊഴിലില്ലായ്മ: തൊഴിലില്ലാത്ത യുവാക്കളെ ബജറ്റ് പൂർണ്ണമായും കൈവിട്ടു.
  • നിർമ്മാണ മേഖല: ഉൽപ്പാദന മേഖലയിലെ തകർച്ച പരിഹരിക്കാൻ നടപടികളില്ല.
  • നിക്ഷേപം: നിക്ഷേപകര്‍ മൂലധനം പിന്‍വലിക്കുന്ന സാഹചര്യം.
  • ഗാര്‍ഹിക സമ്പാദ്യം: കുത്തനെ ഇടിയുന്ന ഗാർഹിക സമ്പാദ്യവും കർഷകരുടെ ദുരിതവും.                                                                           

കേരളത്തോട് 'യുദ്ധപ്രഖ്യാപനം'; പ്രതിഷേധവുമായി സംസ്ഥാന നേതാക്കൾ

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളെല്ലാം കേന്ദ്രം തള്ളിയതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.

നിരാശപ്പെടുത്തിയവ     ലഭിച്ചവ
എയിംസ് (AIIMS) അനുവദിച്ചില്ല അപൂര്‍വ്വ ധാതുക്കള്‍ക്കായുള്ള കോറിഡോർ
അതിവേഗ റെയില്‍പാത അവഗണിച്ചു കടലാമ സംരക്ഷണ കേന്ദ്രം
പദ്ധതി വിഹിതം 50% ആക്കിയില്ല തേങ്ങ, കശുവണ്ടി കൃഷി സഹായം
  • എം.വി. ഗോവിന്ദൻ (സിപിഐഎം സംസ്ഥാന സെക്രട്ടറി): കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. എയിംസ് എന്ന ദീർഘകാല ആവശ്യത്തോട് മുഖംതിരിച്ചു. ഇതിനെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനകീയ പ്രതിരോധ യാത്ര സംഘടിപ്പിക്കും.
  • കെ.സി. വേണുഗോപാൽ (എഐസിസി ജനറൽ സെക്രട്ടറി): 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നത് പോലെയാണ് ഈ ബജറ്റ്. കേരളത്തെ പൂർണ്ണമായും അവഗണിച്ചു.
  • ബിനോയ് വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി): ഇതൊരു 'അദാനി-അംബാനി' ബജറ്റാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു പദ്ധതിയും ഇതിലില്ല.

തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചപ്പോൾ സമാനമായ ആവശ്യമുന്നയിച്ച കേരളത്തെ തഴഞ്ഞതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര അവഗണനയ്‌ക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷികം; ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുണിയ

Kerala
  •  an hour ago
No Image

കുവൈത്തിൽ മലയാളി യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

Kuwait
  •  an hour ago
No Image

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്ത്; ഒൻപതുകാരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 hours ago
No Image

നദാലിനും ഫെഡറർക്കും സാധിക്കാത്തത് 22-ാം വയസ്സിൽ അൽക്കരാസിന്; ടെന്നീസ് ലോകത്തെ പുതിയ രാജകുമാരൻ

Others
  •  2 hours ago
No Image

മസ്‌കത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

oman
  •  2 hours ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' ; എന്നിട്ടെവിടെ?... സുരേഷ് ഗോപിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ 

Kerala
  •  2 hours ago
No Image

'ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കാൻ ആർക്കും കഴിയില്ല'; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖാംനാഇ

International
  •  2 hours ago
No Image

സഊദി വിപണിയിലെ ആപ്റ്റാമിൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി; വിഷാംശം കണ്ടെത്തിയ ബാച്ചുകൾ എത്തിയിട്ടില്ല

Saudi-arabia
  •  2 hours ago
No Image

യുഎഇയിൽ പൊന്ന് വിൽക്കാൻ തിരക്ക്; ​ഗോൾഡ് സൂഖിലെ വലിയ ആൾക്കൂട്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 hours ago
No Image

'സഞ്ജുവിന്റെ കഥ കഴിഞ്ഞു, ഇനി നീതിയെക്കുറിച്ച് പറയരുത്'; കടുത്ത വിമർശനവുമായി ഇന്ത്യൻ താരം

Cricket
  •  2 hours ago