അഴീക്കല്‍ മണല്‍ വാരല്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണം: സി.പി.എം
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ പ്രദേശത്തെ മണല്‍ വാരല്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവന്ന് സുതാര്യമായി നടത്തണമെന്നും മണല്‍വാരലിലെ അഴിമതി വിജലിന്‍സ് അന്വേഷിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് അഴിമതിയുടെ കൂമ്പരമാക്കി അഴീക്കലിലെ മണല്‍ വാരലിനെ മാറ്റിയത്. ഇപ്പോള്‍ മണല്‍ വാരിക്കൊണ്ടിരിക്കുന്ന 21 സൊസൈറ്റികളില്‍ ഭൂരിപക്ഷവും കടലാസ് സൊസൈറ്റികളാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബിനാമികളാണ് മണല്‍ വാരുന്നത്. ഇതുവഴി ലക്ഷക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ച നിരവധി നേതാക്കളുണ്ട്. സൊസൈറ്റികള്‍ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് സ്ഥിരമായി പണം നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു യു.ഡി.എഫ് സ്ഥാനാര്‍ഥി അധികം വോട്ടുകള്‍ നേടിയെടുത്തത് മണല്‍മാഫിയയെ ഉപയോഗിച്ചുകൊണ്ടാണെന്നും പി ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."