HOME
DETAILS

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

  
Web Desk
February 02, 2026 | 3:27 AM

Kuwait emir reshuffles Cabinet as replacing 7 ministers

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍ണ്ണായക മന്ത്രിസഭാ പുനഃസംഘടന നടത്തി അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉത്തരവിട്ടു. വിദേശകാര്യം ഉള്‍പ്പെടെ പ്രധാനപ്പെട്ട ഏഴ് മന്ത്രാലയങ്ങളിലാണ് മാറ്റം വരുത്തിയത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ:

* വിദേശകാര്യ മന്ത്രി: ശൈഖ് ജറഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്.
* വാണിജ്യ വ്യവസായ മന്ത്രി: ഉസാമ ബൗദി.
* ധനകാര്യ മന്ത്രി: യാക്കൂബ് അല്‍ റിഫായി.
* വാര്‍ത്താവിനിമയവിവരസാങ്കേതിക സഹമന്ത്രി: ഉമര്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉമര്‍ (പുതിയ ചുമതല).
* വിവരസാംസ്‌കാരിക മന്ത്രി: അബ്ദുള്ള ബൂഫ്‌തൈന്‍.
* സാമ്പത്തികനിക്ഷേപ കാര്യ സഹമന്ത്രി: അബ്ദുല്‍ അസീസ് അല്‍ മര്‍സൂഖ്.
* വികസനസുസ്ഥിരത കാര്യ സഹമന്ത്രി: റീം അല്‍ ഫുലൈജ്.
* കായികയുവജന കാര്യ സഹമന്ത്രി: താരിഖ് അല്‍ ജലാഹ്മ.

പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ 2024 മെയ് മാസത്തിലാണ് അധികാരമേറ്റത്. 2023 ഡിസംബറില്‍ അധികാരമേറ്റ അമീര്‍ ശൈഖ് മിഷാലിന് കീഴിലുള്ള രണ്ടാമത്തെ മന്ത്രിസഭയാണിത്.
രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടനയിലെ ചില വകുപ്പുകള്‍ നാല് വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും മന്ത്രിസഭയുടെ രാജിക്കും പാര്‍ലമെന്റ് പിരിച്ചുവിടലിനും കാരണമാകാറുണ്ട്.

Kuwait’s Emir Sheikh Mishal al-Ahmad al-Jaber al-Sabah ordered a Cabinet reshuffle on Sunday affecting seven ministerial portfolios, including the foreign affairs post, the official news agency KUNA reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  3 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  3 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  3 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  3 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  3 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  3 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  3 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  3 days ago