HOME
DETAILS

വിദ്വേഷപ്രചാരണത്തിനിടെ കരുതലിന്റെ പ്രതീകമായി ദീപക്, മുസ്‌ലിം വ്യാപാരിയെ ഹിന്ദുത്വരുടെ ആക്രമണത്തിൽനിന്ന് ഒറ്റയ്ക്ക് രക്ഷിച്ചു, പിന്നാലെ ദീപകിനെ വിടാതെ ബജ്റംഗ്ദൾ

  
Web Desk
February 01, 2026 | 6:55 AM

Deepak Kumar stands up for Muslim shopkeeper in Kotdwar

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലുള്ള കോട്ദ്വാറിൽ മുസ്ലിം വയോധികന്റെ കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ഒറ്റയ്ക്ക് ചെറുത്തു ഹിന്ദു യുവാവായ ദീപക്. പട്ടേൽ മാർഗിലെ 'ബാബ ഷോപ്പ്' എന്ന കടയുടെ പേര് തെറ്റിദ്ധാരണാജനകമാണെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. എന്നാൽ, പ്രദേശവാസിയായ ദീപക് ധീരമായി ഇടപെട്ടതോടെ അക്രമികൾക്ക് പിന്തിരിയേണ്ടി വന്നു.

30 വർഷമായി പ്രവർത്തിക്കുന്ന 'ബാബ ഷോപ്പ്' എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തീവ്ര ഹിന്ദുത്വ സംഘമായ ബജ്റംഗ്ദൾ സംഘമെത്തിയത്. "ഒന്നുകിൽ പേര് മാറ്റുക, അല്ലെങ്കിൽ ഒരു ബാബയായി മാറുക" എന്ന് ആക്രോശിച്ചായിരുന്നു കടയുടമയായ ഷോയിബ് സൽമാനിക്ക് നേരെയുള്ള അതിക്രമം.

ഈ സമയത്താണ് ദീപക് എന്ന യുവാവ് ഇടപെടുന്നത്. ഷോയിബ് സൽമാനിക്ക് പ്രതിരോധം തീർത്ത ദീപക്, കടയുടെ പേര് ചോദിക്കാൻ ഇവർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദ്യം ചെയ്തു.

തന്റെ പേര് ചോദിച്ച അക്രമികളോട് "എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, അതിൽ നിങ്ങൾക്ക് എന്താണ് കാര്യം?" എന്ന അദ്ദേഹത്തിന്റെ മറുപടി അവരെ അമ്പരപ്പിച്ചു. ദീപക്കിനൊപ്പം മറ്റ് നാട്ടുകാരും ചേർന്നതോടെ സംഘം സ്ഥലത്തുനിന്നും മടങ്ങി.

ഇതോടെ നാട്ടുകാർക്ക് മുസ്ലിം വ്യാപാരി നന്ദി പറഞ്ഞു.

അവർ വന്ന് കടയുടെ പേര് മാറ്റാൻ സമ്മർദ്ദം ചെലുത്തി. ഇത് ഞങ്ങളുടെ 30 വർഷത്തെ ബ്രാൻഡ് നാമമാണെന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേട്ടില്ല. നാല് മാസം മുൻപും ഇവർ ശല്യം ചെയ്തിരുന്നു.- ഷോയിബ് സൽമാനി പറഞ്ഞു.

"മനുഷ്യത്വമാണ് വലുത്"

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ വലിയ പ്രശംസയാണ് ദീപക്കിന് ലഭിക്കുന്നത്. താൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന ചോദ്യത്തിന് താൻ ആദ്യം ഒരു മനുഷ്യനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിന് വേണ്ടത് സ്നേഹമാണ്, വെറുപ്പല്ല. ആരെയും ടാർഗെറ്റ് ചെയ്യുന്നത് തെറ്റായ നടപടിയാണ്- അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വീണ്ടും സംഘർഷാവസ്ഥ

ആദ്യത്തെ സംഭവത്തിന് പിന്നാലെ, ഋഷികേശിൽ നിന്നും ഡെറാഡൂണിൽ നിന്നും കൂടുതൽ തീവ്ര ഹിന്ദുത്വ വാദി പ്രവർത്തകർ ദീപക്കിനെ ലക്ഷ്യം വെച്ച് കോട്ദ്വാറിൽ ഒത്തുകൂടി. ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.

ദീപക് പങ്കു വച്ച വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഭീഷണികൾക്ക് മുന്നിൽ പതറാതെ നിലകൊണ്ട മുഹമ്മദ് ദീപക് ഇന്ന് ഉത്തരാഖണ്ഡിലെ സാഹോദര്യത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് നിറയെ നിറയെ കൈയടി ലഭിച്ചു.

A group of Hindutva goons harassed an elderly Muslim shopkeeper in Kotdwar town of Uttarakhand’s Puri Garhwal district, demanding he change the name of his store, “Baba Shop,” claiming the name is misleading. However, neighbouring locals, including Hindus, stepped in to defend the Muslim owner and eventually drove the right-wing workers away. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  11 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  11 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  11 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  11 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  11 days ago