HOME
DETAILS
MAL
ഓണം-ബലി പെരുന്നാള്‍: 15നു സൗഹൃദ കൂട്ടായ്മ
backup
September 10 2016 | 22:09 PM
കാഞ്ഞങ്ങാട്: ഓണവും ബലി പെരുന്നാളും ഒത്തുചേരുന്ന അപൂര്‍വ മുഹൂര്‍ത്തത്തില്‍ കാഞ്ഞങ്ങാട്ട് 15ന് ഓണം-ബലിപെരുന്നാള്‍ സൗഹൃദ കൂട്ടായ്മ നടക്കും.
നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്വന്ഷന് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നഗരസഭ ചെയര്മാന് വി.വി രമേശന്, സ്വാമി പ്രേമാനന്ദ ശിവഗിരിമഠം, ഫാ.മാത്യു ആലംകോട് ഉണ്ണിമിശിഹാ ചര്‍ച്ച്, ഹബീബ് മസ്ഹൂദ് ഹിറ മസ്ജിദ് എന്നിവര്‍ സംസാരിക്കുമെന്ന് സംഘാടകസമിതി ചെയര്മാന് അഡ്വ.പി.നാരായണന്, കണ്‍വീനര്‍ ടി.മുഹമ്മദ് അസ്ലം എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."