HOME
DETAILS

ദുബൈയുടെ ഭൂഗര്‍ഭ ഗതാഗത പദ്ധതി ലൂപ്പ് നിര്‍മാണാരംഭം ഉടന്‍; പ്രതിദിനം 30,000 പേര്‍ക്കു വരെ യാത്ര ചെയ്യാം; പദ്ധതി നടപ്പാക്കുന്ന ലോകത്തെ രണ്ടാമത്തെ നഗരമാകാന്‍ ദുബൈ | Dubai Loop

  
ജലീല്‍ പട്ടാമ്പി
February 04, 2026 | 4:04 AM

underground transportation project Dubai Loop construction begin soon

ദുബൈ: 600 മില്യണ്‍ ദിര്‍ഹമിന്റെ പ്രാരംഭ നിക്ഷേപത്തോടെ എലോണ്‍ മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഭൂഗര്‍ഭ ഗതാഗത പദ്ധതിയായ 'ദുബൈ ലൂപ്പി'ന്റെ ആദ്യ ഘട്ട നിര്‍മാണം ദുബൈ ഉടന്‍ ആരംഭിക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഈ പദ്ധതി പ്രധാന വാണിജ്യപാര്‍പ്പിടവിനോദ സഞ്ചാര കേന്ദ്രങ്ങളെ ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ നഗര ഗതാഗത ശൃംഖലയെ ഗണ്യമായി മെച്ചപ്പെടുത്താനാകും.

ദുബൈ മദീനത് ജുമൈറയില്‍ നടന്നു വരുന്ന വേള്‍ഡ് ഗവണ്‍മെന്റ്‌സ് സമ്മിറ്റിലെ ഒരു സെഷനില്‍ പങ്കെടുക്കവേ, മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി കരാര്‍ 10 മാസം മുമ്പ് ഒപ്പു വച്ചതായും, രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
മത്തര്‍ അല്‍ തായറും ദി ബോറിംഗ് കമ്പനി ബിസിനസ് ഡെവലപ്‌മെന്റ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജെയിംസ് ഫിറ്റ്‌സ്‌ജെറാള്‍ഡും ആണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചത്.

2026-02-0409:02:65.suprabhaatham-news.png
 
 

ആദ്യം കാലിഫോര്‍ണിയയില്‍

ബോറിംഗ് കമ്പനി മുന്‍കൈയെടുത്ത ടണല്‍ അധിഷ്ഠിത ഗതാഗത സംവിധാനം നടപ്പാക്കുന്ന കാലിഫോര്‍ണിയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ നഗരമായി ദുബൈ ഇതോടെ മാറും. ഈ പദ്ധതി ആകെ 24 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ആദ്യ ഘട്ടത്തില്‍ 6.4 കിലോമീറ്റര്‍ പൈലറ്റ് റൂട്ട് ഉണ്ടായിരിക്കും. ഇതില്‍ നാല് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനെയും ദുബൈ മാളിനെയും ബുര്‍ജ് ഖലീഫയുമായി ലൂപ് ബന്ധിപ്പിക്കും. ഈ ഘട്ടം പൂര്‍ണ പ്രോജക്റ്റ് അലൈന്‍മെന്റിലേക്ക് വികസിപ്പിക്കുന്നതിന് വഴിയൊരുക്കും. ഇത് 22.2 കിലോ മീറ്റര്‍ വരെ നീളുന്നതാണ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിനെയും ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിനെയും ബിസിനസ് ബേയുമായി ബന്ധിപ്പിക്കുന്ന 19 സ്റ്റേഷനുകള്‍ ഉണ്ടാകും.

600 മില്യണ്‍ ദിര്‍ഹം ചെലവ്

പ്രാരംഭ ഘട്ടത്തിന് ഏകദേശം 600 മില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നു. അതേസമയം, മുഴുവന്‍ പദ്ധതിക്കും 2 ബില്യണ്‍ ദിര്‍ഹം ആണ് ആകെ ചെലവ് കണക്കാക്കുന്നത്.
ദുബൈ ലൂപ് ഉപരിതല, തുരങ്ക സ്റ്റേഷനുകളുള്ള ശൃംഖലയെ ആശ്രയിച്ചാണുണ്ടാവുക. യാത്രകളെ സുഗമമായി പിന്തുണയ്ക്കുന്ന രൂപത്തിലാണിതിന്റെ രൂപകല്‍പന.
ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ, പാര്‍പ്പിട, വിനോദ സഞ്ചാര മേഖലകളെ നഗരത്തിലെ ഏറ്റവും സജീവമായ മേഖലകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്ന് അല്‍ തായര്‍ പറഞ്ഞു.
പരമ്പരാഗത മെട്രോ തുരങ്കങ്ങളെ അപേക്ഷിച്ച് ബോറിംഗ് കമ്പനിയുടെ സാങ്കേതിക വിദ്യയുടെ ചെലവ് കുറവാണ്. നിര്‍മാണ രീതിയും നേട്ടമുള്ളതാണ് അല്‍ തായര്‍ വിശദീകരിച്ചു.

2026-02-0409:02:67.suprabhaatham-news.png
 
 

3.6 മീറ്റര്‍ വ്യാസമുള്ള തുരങ്കങ്ങള്‍

വാഹന ഗതാഗതത്തിനായി 3.6 മീറ്റര്‍ വ്യാസമുള്ള തുരങ്കങ്ങളാണ് ലൂപ്പിലുണ്ടാവുക. പരമ്പരാഗത ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡെലിവറി, കുറഞ്ഞ നിര്‍മാണ ചെലവ്, നിലവിലുള്ള റോഡുകളിലും യൂട്ടിലിറ്റികളിലും ആഘാതം കുറയ്ക്കല്‍ എന്നിവ പ്രാപ്തമാക്കുന്ന നൂതന ടണലിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് തുരങ്കങ്ങള്‍ വികസിപ്പിക്കുക. എമിറേറ്റിലെ ഗതാഗത ഇക്കോ സിസ്റ്റത്തില്‍ ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണ് ഈ പദ്ധതി. പൈലറ്റ് റൂട്ട് പ്രതിദിനം ഏകദേശം 13,000 യാത്രക്കാര്‍ക്ക് സേവനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ ഘട്ടത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. പ്രാരംഭ വിഭാഗം പ്രവര്‍ത്തന ക്ഷമമായിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ ത്വരിതപ്പെടുത്താനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യും.
അമേരിക്കയിലെ നെവാഡ സ്റ്റേറ്റിലെ ലാസ് വെഗാസിലാണ് ലൂപ്പ് ലോകത്താദ്യമായി തുടങ്ങിയത്. തുരങ്കങ്ങളിലെ ടെസ്‌ലകള്‍ എന്നറിയപ്പെടുന്ന ഈ സവിശേഷ ഭൂഗര്‍ഭ ഗതാഗത പദ്ധതി നടപ്പാക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരമായി ദുബൈ മാറുകയാണ്.
പൂര്‍ണമായും വികസിച്ചു കഴിഞ്ഞാല്‍ ദുബൈ ലൂപ്പ് ശൃംഖല പ്രതിദിനം ഏകദേശം 30,000 യാത്രക്കാരെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രധാന വാണിജ്യ ജില്ലകള്‍ക്കിടയിലുള്ള ഗതാഗത്തിന് പുതിയ ഉയര്‍ന്ന ശേഷിയുള്ള സൗകര്യം പ്രദാനം ചെയ്യുന്നു.

Dubai announced two new projects to cut down traffic and improve connectivity in the city. While one builds tracks the size of a bike lane seamlessly across the city, another takes riders through a tunnel that bypasses all traffic.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  2 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  2 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  2 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  2 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  2 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  2 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  2 days ago