HOME
DETAILS

ലോകത്തെ വീണ്ടും ഞെട്ടിച്ച് ദുബൈ; ഇനി 'പറക്കും' യാത്ര; ഗതാഗതക്കുരുക്ക് അഴിക്കാന്‍ 'ഗ്ലൈഡ്‌വേയ്‌സ്' വരുന്നു; പരീക്ഷണ ഓട്ടം നാല് മാസത്തിനുള്ളില്‍

  
February 04, 2026 | 2:46 AM

Dubai to Launch Glydways Autonomous Transit Network

ദുബൈ: ലോകത്തെ വീണ്ടും ഞെട്ടിക്കുന്ന ഗതാഗത വിപ്ലവത്തിനൊരുങ്ങുകയാണ് ദുബൈ. നഗരത്തിലെ പ്രധാന മേഖലകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് 'ഗ്ലൈഡ്‌വേയ്‌സ്' (Glydways) എന്ന അത്യാധുനിക ഓട്ടോണമസ് ഓട്ടോമേറ്റഡ് ട്രാന്‍സിറ്റ് നെറ്റ്‌വര്‍ക്ക് ദുബൈ ആര്‍.ടി.എ അവതരിപ്പിക്കുന്നു. ഡ്രൈവറില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഈ കുഞ്ഞന്‍ വാഹനങ്ങള്‍ നാല് മാസത്തിനുള്ളില്‍ പരീക്ഷണ ഓട്ടം ആരംഭിക്കും.
മദീനത് ജുമൈറയില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കിടെ ഗ്ലൈഡ്‌വേയ്‌സ് സി.ഇ.ഒ മാര്‍ക്ക് സീഗറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഗതാഗത സാങ്കേതിക കമ്പനിയാണ് ഈ ഓണ്‍ഡിമാന്‍ഡ് യാത്രാ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

2026-02-0408:02:66.suprabhaatham-news.png
 
 

ആദ്യ ഘട്ടത്തില്‍ നാല് റൂട്ടുകള്‍

ദുബൈയിലെ നാല് പ്രധാന റൂട്ടുകളിലാണ് നിലവില്‍ ഗ്ലൈഡ്‌വേയ്‌സ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്:
1: ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്: നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ ബ്ലൂവാട്ടേഴ്‌സ് വരെ (2.8 കിലോമീറ്റര്‍)  ഇവിടെയാണ് ആദ്യ പരീക്ഷണ ഓട്ടം നടക്കുക.
2: ഉമ്മു സുഖീം: മാള്‍ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനെ മദീനത് ജുമൈറയുമായി ബന്ധിപ്പിക്കുന്നു (1.9 കിലോമീറ്റര്‍).
3: അല്‍ ഖൂസ്: ഓണ്‍പാസീവ് സ്റ്റേഷനില്‍ നിന്ന് അല്‍ സിര്‍കാല്‍ അവന്യൂ, ടൈംസ് സ്‌ക്വയര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് (2.6 കിലോമീറ്റര്‍).
4: ദുബൈ ഫെസ്റ്റിവല്‍ സിറ്റി: ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം ഭാവിയില്‍ മെട്രോ ബ്ലൂ ലൈനുമായി (7 കിലോമീറ്റര്‍) ഇതിനെ ബന്ധിപ്പിക്കും.

സവിശേഷതകള്‍ ഏറെ

അമേരിക്കയിലും ഏഷ്യയിലുമായി നിരവധി രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ദുബൈയുടെ സ്മാര്‍ട്ട് സിറ്റി ലക്ഷ്യങ്ങളിലേക്കുള്ള വലിയൊരു ചുവടുവെപ്പായി ഗ്ലൈഡ്‌വേയ്‌സ് മാറും.

* വേഗതയും ശേഷിയും: പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളായ ഇവയ്ക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുണ്ടാകും. ഒരു വാഹനത്തില്‍ 4 മുതല്‍ 6 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
* ദൂരപരിധി: ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
* മികച്ച യാത്രാനുഭവം: 24 മണിക്കൂറും ആവശ്യാനുസരണം ലഭ്യമാകുന്ന ഈ സേവനത്തില്‍ ഇടയ്ക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകില്ല. ഒരു ട്രെയിനിന്റെ ശേഷിയും സ്വകാര്യ കാറിന്റെ സൗകര്യവും ഇതില്‍ ലഭിക്കും.
* മിതമായ നിരക്ക്: മെട്രോ, ബസ് ടിക്കറ്റ് നിരക്കില്‍ തന്നെ ഈ അത്യാധുനിക സേവനം ലഭ്യമാകും. നോല്‍ (Nol) കാര്‍ഡ് ഉപയോഗിച്ചോ ഫോണ്‍ വഴിയോ പണമടയ്ക്കാം. ആപ്പ് അല്ലെങ്കില്‍ കിയോസ്‌കുകള്‍ വഴി വാഹനം ബുക്ക് ചെയ്യാം.

ചെലവ് കുറവ്, കാര്യക്ഷമത കൂടുതല്‍

ഒരു ബൈക്ക് പാതയുടെ മാത്രം വീതിയുള്ള (രണ്ട് മീറ്റര്‍) ട്രാക്കുകളിലൂടെ മണിക്കൂറില്‍ 10,000 യാത്രക്കാരെ കൊണ്ടുപോകാന്‍ ഈ സംവിധാനത്തിന് കഴിയും. നിര്‍മ്മാണ ചെലവില്‍ 90 ശതമാനവും പ്രവര്‍ത്തന ചെലവില്‍ 70 ശതമാനവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മാര്‍ക്ക് സീഗര്‍ പറഞ്ഞു. ആദ്യമായാണ് സബ്‌സിഡികള്‍ ആവശ്യമില്ലാത്ത ഇത്രയും ലാഭകരമായ പൊതുഗതാഗത സംവിധാനം വരുന്നത്.


Summary: Dubai’s Roads and Transport Authority (RTA) is set to introduce Glydways, a next-generation autonomous automated transit network designed to ease congestion and provide point-to-point travel in key areas.
Launch Timeline: Pilot testing for the first phase is scheduled to begin within the next four months, with operations expected by the end of the year.
The Technology: Developed by a San Francisco-based company, these are all-electric, driverless vehicles that carry 4–6 passengers. They travel at 50 km/h with a range of 250 km on a single charge.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  a day ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  a day ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  a day ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  a day ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  a day ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  a day ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  a day ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  a day ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  a day ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  a day ago

No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  a day ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  a day ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  a day ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  a day ago