HOME
DETAILS

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

  
Web Desk
February 05, 2026 | 9:22 AM

lok-sabha-passes-president-address-without-pm-reply-first-since-2004

ന്യൂഡല്‍ഹി: ലോക്സഭാ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004 ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നല്‍കുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നന്ദിപ്രമേയത്തില്‍ ഇന്നും മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ഒരു മിനിറ്റ് മാത്രമാണ് സഭ സമ്മേളിക്കാനായത്. രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നന്ദി പ്രമേയം വായിക്കുകയും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയുമായിരുന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ച മറുപടി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെയും മുദ്രാവാക്യം വിളികളെയും തുടര്‍ന്ന് സ്പീക്കര്‍ ലോക്‌സഭ നിര്‍ത്തിവെക്കുകയായിരുന്നു. 

വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി സംസാരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം ഭയന്ന് മോദി സഭയിലെത്തിയില്ല. അഞ്ച് മണിക്ക് മോദിയുടെ പ്രസംഗം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ പ്രതിപക്ഷ അംഗങ്ങള്‍ മോദിയെ തടയാന്‍ തയാറായി സഭയ്ക്കുള്ളില്‍ നിലയുറപ്പിച്ചു. വനിതാ അംഗങ്ങള്‍ മോദിയുടെ സീറ്റിനു മുന്നില്‍ ബാനറുമായി നിലയുറപ്പിച്ചു. മോദിയെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. മറ്റു പ്രതിപക്ഷപ്പാര്‍ട്ടി അംഗങ്ങളും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചിരുന്നു. 

 

The Lok Sabha passed the motion of thanks on the President’s Address during the Budget Session without a reply from the Prime Minister. This marks the first such instance since 2004 that the President’s policy address to Parliament has been approved without the Prime Minister responding to the debate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലം കാത്തുവെച്ച ഇരട്ട വിസ്മയങ്ങൾ; ഒരേ ദിനം പിറന്ന് പ്രതിസന്ധികളെ ഗോൾപോസ്റ്റാക്കി മാറ്റിയ ഇതിഹാസ താരങ്ങൾ; In-Depth Story

Football
  •  2 hours ago
No Image

ജ്വല്ലറികളെയും വെല്ലുന്ന 'മാജിക് ഗോൾഡ്' തട്ടിപ്പ്; നാലംഗ അന്തർസംസ്ഥാന സംഘം കാസർകോട് പിടിയിൽ

crime
  •  3 hours ago
No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  3 hours ago
No Image

എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്

Kerala
  •  3 hours ago
No Image

മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ

crime
  •  3 hours ago
No Image

സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ്; കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി അലൻ റബയ്ക്ക് സ്വർണം 

Kerala
  •  4 hours ago
No Image

പാലക്കാട്ട് കഞ്ചിക്കോട് ജ്യേഷ്ഠന്‍ അനുജനെ തല്ലിക്കൊന്നു 

Kerala
  •  4 hours ago
No Image

വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Kerala
  •  4 hours ago
No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  5 hours ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  5 hours ago