HOME
DETAILS

വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

  
Web Desk
February 05, 2026 | 7:13 AM

vanchiyoor-cpm-martyr-vishnu-brother-vinod-joins-congress

തിരുവനന്തപുരം: വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന വിനോദ് കോണ്‍ഗ്രസിലേക്ക്. വിനോദും സുഹൃത്തുക്കളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായി നേരത്തെ വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് വിനോദിന്റെ ആരോപണം.

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. വിഷ്ണുവിന്റെ കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ കേസ് നടത്തിപ്പിനെന്ന പേരില്‍ അന്നത്തെ ഏരിയാ സെക്രട്ടറി രവീന്ദ്രന്‍ നായര്‍ മാറ്റിവച്ചുവെന്നും ഇത് ദുരുപയോഗം ചെയ്തുവെന്നുമാണ് വിനോദിന്റെ പരാതി. ഈ പരാതിയില്‍ മുന്‍പ് നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ രവീന്ദ്രന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായി നിയമിച്ചത് കുറ്റക്കാരെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് വിനോദ് ആരോപിക്കുന്നു.

അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരില്‍ നല്‍കി. ബാക്കി അഞ്ചുലക്ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ സൂക്ഷിച്ചു. ഈ പണം രവീന്ദ്രന്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു. ഇക്കാര്യം 15 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും പാര്‍ട്ടി അംഗമായി തരംതാഴ്ത്തുകയും ചെയ്തു. പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കി. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.- വിഷ്ണുവിന്റെ സഹോദരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ വിശദീകരണം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് അന്ന് പറഞ്ഞിരുന്നു. ഫണ്ടിന്റെ ഒരു ഭാഗം കുടുംബത്തിന് നല്‍കുകയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അഭിഭാഷകര്‍ക്ക് ഫീസ് നല്‍കാനാണ് ഈ തുക ഉപയോഗിച്ചത്. പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ പണം കൈമാറി എന്ന സാങ്കേതികമായ വീഴ്ച മാത്രമാണ് നേതാവിനുണ്ടായതെന്നും അഴിമതി നടന്നിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ഈ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്നും വിനോദ് പ്രഖ്യാപിച്ചു. വിഷ്ണുവിന്റെ മറ്റൊരു സഹോദരനായ വിമല്‍ നിലവില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗമാണ്.

 

Vinod, the brother of CPM martyr Vishnu and a former CPM branch committee member, has decided to join the Congress party. He will be formally inducted into the Congress at the KPCC office at noon.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  3 hours ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  3 hours ago
No Image

മുഖ്യപ്രതിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  ജാമ്യം

Kerala
  •  3 hours ago
No Image

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  3 hours ago
No Image

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, സൗജന്യ ഗ്യാസ് സിലിണ്ടര്‍; വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.യുടെ രണ്ടാംഘട്ട പ്രകടന പത്രിക 

National
  •  4 hours ago
No Image

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

Kerala
  •  4 hours ago
No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  4 hours ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  5 hours ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  5 hours ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  5 hours ago