എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്
തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ വൈറലായി തിരുവല്ല എം.എല്‍.എ മാത്യു.ടി.തോമസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എം.എല്‍.എ എന്ന് ഇംഗ്ലീഷിലെഴുതാതെ നിയമസഭാംഗം എന്ന് മലയാളത്തില്‍ ബോര്‍ഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് ഫെയ്‌സ്ബുക് പോസ്റ്റില്‍ എം.എല്‍.എ പങ്കുവച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു സംഭവം.എം.എല്‍.എ എന്ന ബോര്‍ഡിന് പകരം നിയമസഭാംഗം എന്ന മലയാളത്തിലെഴുതിയ ബോര്‍ഡാണ് മാത്യു.ടി തോമസ് ഉപയോഗിച്ചിരുന്നത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷനാണ് മാത്യു ടി തോമസ്.
എന്നാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ എ.ംഎല്‍.എയ്ക്ക് മാത്രമേ വാഹനം നിയമസഭാ അങ്കണത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കുവെന്നും നിയമസഭാംഗത്തിന് പറ്റില്ലെന്നും വാച്ച് ആന്റ് വാര്‍ഡ് അറിയിച്ച വിവരമാണ് എം.എല്‍.എ രസകരമായി അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."