പനമരം സി.എച്ച്.സിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം
പനമരം: ഗവ. സി.എച്ച്.സിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
പനമരം കണിയാമ്പറ്റ, പൂതാടി എന്നീ പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ ആതുരാലയം. പ്രദേശങ്ങളില്‍ 60 ശതമാനത്തോളം ആദിവാസികളും സാധാരണക്കാരുമാണ്.
ലേബര്‍ റൂം, നഴ്‌സുമാര്‍ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിച്ച് ജെതുജനത്തിന്റെ ദുരിതമകറ്റമണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അധികൃതര്‍ ഇത് അവഗണിക്കുകയാണ്. നിലവില്‍ നാടോടി സ്ത്രീ ഉള്‍പെടെ അഞ്ചോളം പ്രസവങ്ങള്‍ ആശുപത്രിയില്‍ നടന്നിരുന്നു. അത്യഹിതഘട്ടമായിരുന്നതിനാല്‍ നഴ്‌സുമാരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
രണ്ടു ദിവസം മുമ്പും ഗൈനക്കോളജിസ്റ്റില്ലാത്ത ആശുപത്രിയില്‍ ആദിവാസി സ്ത്രി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലാബുകള്‍, എക്‌സറെ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ നാല്‍പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, ആവശ്യമായ കെട്ടിടങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊക്കെയുള്ള ആതുരാലയമാണ് അധികൃതരുടെ അനാസ്ഥയില്‍ പിന്നോട്ടടിക്കുന്നത്.
ആവശ്യത്തുനുള്ള സ്റ്റാഫും ഒരു ഗൈനക്കോളജിസ്റ്റ് ഡോക്ടറുടെ അഭാവവും പരിഹരിച്ചാല്‍ ഒരു പരിധിവരെ ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."