HOME
DETAILS

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

  
Web Desk
February 05, 2026 | 4:24 PM

kozhikode cat killing police launch investigation into animal cruelty case

കോഴിക്കോട്: പന്തീരാങ്കാവ് ഒളവണ്ണയിൽ വളർത്തുപൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഒളവണ്ണ കയറ്റി തറയിൽതൊടി താഴം മനാടത്ത് ശോഭനയുടെ വീട്ടുവളപ്പിലെ തേക്കുമരത്തിലാണ് പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശോഭനയുടെ വീടിനു മുന്നിലൂടെ കടന്നുപോയ ഒരു യാത്രക്കാരനാണ് മരത്തിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഇയാൾ ഉടൻതന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞു വൈകീട്ടോടെ വീട്ടിലെത്തിയ ശോഭനയുടെ മകൻ ശോഭീഷ് ആണ് മരത്തിൽ തൂങ്ങിക്കിടക്കുന്ന പൂച്ചയുടെ ജഡം കണ്ടത്. ഉടൻ തന്നെ ഇവർ വാർഡ് മെംബർ വിജയനെ വിവരം അറിയിച്ചു. തുടർന്ന് വാർഡ് മെംബർ നല്ലളം പൊലിസിൽ ബന്ധപ്പെടുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ചെയ്തു.

ആരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. പൂച്ചയെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കെട്ടിത്തൂക്കിയതാണോ എന്നും സംശയമുണ്ട്. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംഭവത്തിൽ നല്ലളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂച്ചയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്താൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലിസ് അറിയിച്ചു.

 

 

 

In a disturbing act of animal cruelty, a cat was found killed and hung from a teak tree in the Olavanna area of Kozhikode. The incident took place on the property of a local resident, Shobhana, and was discovered by a passerby who alerted the family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  5 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  5 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  5 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  5 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  5 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  5 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  5 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  5 days ago
No Image

ദുബൈയിൽ ഷെയേർഡ് ഹൗസിം​ഗിന് പുതിയ നിയമം; നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ

uae
  •  5 days ago