HOME
DETAILS

രണ്ടക്കം കാണാതെ സഞ്ജു വീണു; ആറ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

  
Web Desk
March 30, 2026 | 2:35 PM

sanju samson poor performance for csk in ipl 2026

ഗുഹാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. സീസണിൽ ആദ്യ മത്സരത്തിൽ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് മലയാളി താരത്തിന് നേടാനായത്. നാന്ദ്രേ ബർഗറിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് സഞ്ജു പുറത്തായത്. 

ഇതോടെ കഴിഞ്ഞ ആറ് വർഷങ്ങളിലായി ഐപിഎല്ലിലെ ഓപ്പണിങ് മാച്ചിൽ സഞ്ജു നടത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് കൂടിയാണ് വിരാമമായിരിക്കുന്നത്. 2020 മുതലുള്ള എല്ലാ ഐപിഎൽ സീസണിലെയും ആദ്യ മത്സരത്തിൽ സഞ്ജു 50+ സ്‌കോറുകൾ നേടിയിട്ടുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. 2020ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ആദ്യ മത്സരത്തിൽ 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. തൊട്ടടുത്ത സീസണിൽ പഞ്ചാബിനെതിരെ നടന്ന ഓപ്പണിങ് മാച്ചിൽ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. 63 പന്തിൽ 119 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്.

2022, 2023 സീസണുകളിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം നടന്നത്. ഈ രണ്ട് മത്സരങ്ങളിലും 55 റൺസ് നേടി തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നു. 2024 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള ആദ്യ മത്സരത്തിൽ 82 റൺസ് നേടിയുമാണ് സഞ്ജു തിളങ്ങിയത്. കഴിഞ്ഞ സീസണിൽ ഹൈദെരാബാദിനെതിരെ 37 പന്തിൽ 66 റൺസും സഞ്ജു നേടി. 

അതേസമയം ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ റിയാൻ പരാഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബർസപാര സ്റ്റേഡിയത്തിൽ ഇതുവരെ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 182 റൺസ് പ്രതിരോധിച്ച രാജസ്ഥാൻ 6 റൺസിന് ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. സിഎസ്കെയ്ക്കെതിരായ അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ചത് രാജസ്ഥാനാണ്.

രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവൻ 

യശസ്വി ജെയ്സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ്മ, രവി ബി‌ഷ്ണോയ്, ബ്രിജേഷ് ശർമ്മ. 

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെയിങ് 

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  6 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  6 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago