HOME
DETAILS

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  
March 30, 2026 | 9:58 AM

navy-officer-arrested-for-murder-of-girlfriend-body-stored-in-fridge

വിശാഖപട്ടണം: കാമുകിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഐ.എന്‍.എസ് ദേഗയില്‍ ജോലിചെയ്യുന്ന ചിന്താട രവീന്ദ്ര(35)യാണ് കാമുകി മൗനിക(29)യെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. 

2021ല്‍ ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്ര മൗനികയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ 2024 ല്‍ രവീന്ദ്ര മറ്റൊരു യുവതിയെ വിവാഹം ചെയ്തു. രണ്ടാഴ്ച്ച മുന്‍പ്  ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ രവീന്ദ്ര മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ രവീന്ദ്ര മൗനികയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് ചില ബാഗങ്ങള്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ബാക്കി ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു. മൃതദേഹം വെട്ടിമുറിക്കുന്നതിനായുള്ള കത്തി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. 

കൃത്യം നടത്തിയതിന് ശേഷം രവീന്ദ്ര തന്നെ പൊലിസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. മൗനിക തന്റെ കൈയില്‍ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം ഭാര്യയോട് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

അതേസമയം, മൗനികയുടെ കാണാതായ ശരീരഭാഗങ്ങള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

 

A naval officer has been arrested in connection with the murder of his girlfriend, whose body was allegedly dismembered and stored in a refrigerator. The shocking crime has triggered widespread outrage, and authorities have launched a detailed investigation to uncover the circumstances and motive behind the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  3 hours ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  4 hours ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  4 hours ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  4 hours ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  5 hours ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  5 hours ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  5 hours ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 hours ago