HOME
DETAILS

തിരുവനന്തപുരത്തും അരുവിക്കരയിലും കോൺഗ്രസ്-ബിജെപി ഡീൽ; അരുവിക്കരയിൽ ബിജെപി ശിവകുമാറിനായി വോട്ട് മറിക്കുന്നു; തിരുവനന്തപുരം സെൻട്രലിൽ തിരിച്ചും; ആരോപണവുമായി എ.എ റഹീം

  
March 30, 2026 | 1:17 PM

aa rahim alleges bjpcongress deal in two thiruvananthapuram constituencies

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് നിയമസഭാമണ്ഡലങ്ങളിൽ ബിജെപി-കോൺഗ്രസ് ഡീലെന്ന് ആരോപിച്ച് രാജ്യസഭ എംപി എ.എ റഹീം. തിരുവനന്തപുരം സെൻട്രൽ, അരുവിക്കര എന്നീ മണ്ഡലങ്ങളിലാണ് ഡീലെന്ന് റഹീം ആരോപിച്ചു.

അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിക്കായുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അവിടെ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് റഹീം പറഞ്ഞു. ഇതിന് പകരമായി തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസ് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ആദ്യ രണ്ട് പട്ടികകളിലും ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. മൂന്നാം ഘട്ടത്തിലാണ് ഇവിടുത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത് ഡീലിന്റെ ഭാ​ഗമാണെന്നും റഹീം ആരോപിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ലഭിക്കാൻ സഹായിച്ച വ്യക്തിയാണ് വി.എസ്. ശിവകുമാറെന്നും റഹീം കുറ്റപ്പെടുത്തി. മതനിരപേക്ഷ വോട്ടർമാർ ഇത്തരം രഹസ്യ ധാരണകൾ തിരിച്ചറിയണമെന്നും, കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങലുകൾ അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു.

Rajya Sabha MP A. A. Rahim has alleged a covert understanding between the Bharatiya Janata Party and the Indian National Congress in two Thiruvananthapuram constituencies—Central and Aruvikkara—sparking fresh political controversy.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  6 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  6 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago