'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്
കോട്ടയം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാമ്പാടിയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' റബ്ബര്‍ കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങള്‍ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. ആദ്യം 250 ഉം പിന്നീട് 300 രീപയുമാക്കി റബ്ബര്‍ വില ഉയര്‍ത്തും' രാഹുല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തില്‍ താന്‍ പ്രചാരണത്തിനായി നിര്‍ബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുല്‍ ആരംഭിച്ചത്.
Rahul Gandhi has promised that the support price of rubber will be increased to ₹250, stating that the decision will be taken in the very first Cabinet meeting if his party comes to power. He made the announcement while campaigning in Kottayam, aiming to address the concerns of farmers in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."