HOME
DETAILS

പിണറായിസത്തിനും, മരുമോനിസത്തിനുമെതിരെ ആരുടെ വോട്ടും സ്വീകരിക്കും; നയം വ്യക്തമാക്കി പി.വി അൻവർ

  
March 30, 2026 | 12:45 PM

pv anvar open to all votes in beypore targets dynasty politics

‌കോഴിക്കോട്: പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വികസന മുരടിപ്പിനും കുടുംബാധിപത്യത്തിനുമെതിരെ പോരാടുന്ന ആർക്കും തനിക്ക് വോട്ട് ചെയ്യാമെന്നാണ് അൻവറിന്റെ നിലപാട്.

തനിക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണങ്ങളിൽ ഇ.ഡി ക്ലീൻ ചിറ്റ് നൽകിയത് വലിയ ആശ്വാസമാണെന്ന് അൻവർ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ നേരിടാൻ കഴിയാത്തവർ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.

അതേസമയം, ബേപ്പൂരിലെ വികസന മുരടിപ്പിനെ അൻവർ രൂക്ഷമായി വിമർശിച്ചു. ബേപ്പൂരിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്നും, വികസന കാര്യത്തിൽ മണ്ഡലം പിന്നാക്കാവസ്ഥയിലാണെന്നും അൻവർ കുറ്റപ്പെടുത്തി.

കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പി.വി. അൻവറിന് ഇ.ഡി ക്ലീൻ ചിറ്റ് നൽകിയിരുന്നു. കേസിൽ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഇ.ഡി സമർപ്പിച്ചു.

മലപ്പുറം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് പി.വി അൻവറിനെതിരെ അന്വേഷണം നടന്നത്. കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിലുള്ള തണ്ണീരുപന്ത പഞ്ചായത്തിലെ ഒരു ക്രഷർ യൂണിറ്റിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ കൈപ്പറ്റുകയും, പിന്നീട് ലാഭവിഹിതം നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി കൊച്ചി യൂണിറ്റ് പി.വി. അൻവറിനെ നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

P. V. Anvar, the UDF candidate from Beypore, stated that he would accept votes from anyone opposing what he termed “Pinarayism” and “dynasty politics.” Responding to queries about support from Social Democratic Party of India, Anvar maintained that anyone fighting against development stagnation and family dominance is welcome to back him.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago