യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ക്രിമിനല്‍ സ്വഭാവമെന്ന് പൊലിസ്
മാനന്തവാടി: ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന് പ്രേരണയായത് മുന്‍കാല ചെയതികള്‍ പുറംലേകമറിയുമെന്ന ഭീതിയാണെന്ന് സൂചന. കെല്ലൂര്‍- അഞ്ചാം മൈല്‍ കാഞ്ഞായി സുഹറ (40) കൊല്ലപ്പെട്ട സംഭവത്തിലാണ് കൊലപാതക കാരണത്തില്‍ ദുരൂഹതകള്‍ ഉള്ളതായി നാട്ടുകാരും ബന്ധുക്കളും ആരേപിക്കുന്നത്. ഭാര്യയുമായുണ്ടായ തര്‍ക്കത്തില്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ കൊല നടത്തിയെന്നാണ് കസ്റ്റഡിയിലായ ഭര്‍ത്താവ് മജീദ് പൊലിസിനു നല്‍കിയ മൊഴി.
എന്നാല്‍ മജീദിന്റെ മുന്‍കാല ജീവിതത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും ഇതുസംബന്ധിച്ച് പല രഹസ്യങ്ങളും ഭാര്യക്കറിയാമെന്നും ഭാര്യയെ നിരന്തരം പീഢിപ്പിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് ഒരു ഭൂമിയില്‍ മന്ത്രവാദിയുടെ സഹായത്തോടെ നടത്തിയ നിധി കുഴിക്കലുമായി ബന്ധപ്പെട്ടാണ് മജീദിനെതിരേ തെളിവുകളുള്ളതായി ഭാര്യ ഭീഷണിപ്പെടുത്തിയത്. ഈ കേസ് ഉന്നതരുടെ ഇടപെടല്‍ വഴി ഒതുക്കിതീര്‍ക്കുകയായിരുന്നു.
ഭാര്യയെ മാനസിക രോഗിയായി ചിത്രീകരിച്ചായിരുന്നു മജീദ് കഴിഞ്ഞിരുന്നത്. എന്നാല്‍ കോഴിക്കോട് മാനസികരോഗ വിദഗ്ധനെ കാണിച്ചപ്പോള്‍ ഭര്‍ത്തവുമൊന്നിച്ച് വന്ന് കൗണ്‍സിലിങിന് വിധേയമാവാന്‍ ആവശ്യപ്പെട്ടെങ്കിലും മജീദ് തയ്യാറായിരുന്നില്ല.
പകരം മന്ത്രവാദ ചികിത്സ നടത്താനായിരുന്നു ഇയാള്‍ ശ്രമിച്ചിരുന്നത്. ഇതനുസരുച്ച് തൊട്ടടുത്തുള്ള മന്ത്രവാദിയില്‍ നിന്നും കൊലപാതകം നടത്തിയ ദിവസവും മരുന്നുകള്‍ വാങ്ങി ഭര്യക്ക് നല്‍കിയതായി പറയപ്പെടുന്നു.
യാതൊരു അസുഖവുമില്ലതിരുന്ന മനോരോഗിയായി ചിത്രീകരിച്ച് മറ്റൊരു വിവാഹത്തിനും ഇയാള്‍ ശ്രമിച്ചിരുന്നുവത്രെ. ബത്തേരി പുല്‍പള്ളി ഭാഗങ്ങളില്‍ വീടുകള്‍ കയറി വെള്ളിയാഭരണ വ്യാപാരം നടത്തിയിരുന്ന ഇയാള്‍ പുതിയ ആഭരണമെന്ന പേരില്‍ പഴയ ആഭരണങ്ങള്‍ വില്‍പന നടത്തിയതായി വീട്ടമ്മമാരില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.
ഈ വകയില്‍ ബത്തേരിയിലെ ഒരുവ്യാപാരിക്ക് ഇയാള്‍ ലക്ഷക്കണക്കിന് രൂപ നല്‍കാനുള്ളതായി പറയപ്പെടുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 11 മണിയോടെ ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം പുറത്തിറങ്ങി തോര്‍ത്തുമായി തിരികെയെത്തി കട്ടിലില്‍ കിടക്കുകയായിരുന്ന ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
എന്നാല്‍ പുലര്‍ച്ചെ വരെ കൊല്ലപ്പെട്ട ഭര്യയോടൊപ്പം കട്ടിലില്‍ കിടന്നുറങ്ങിയ ഇയാളില്‍ കടുത്ത കുറ്റവാസനയുള്ളതായാണ് പൊലിസിന്റയും വിലയിരുത്തല്‍.
പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചാല്‍ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാനിടയുള്ളതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്താതെയാണ് പ്രതി മജീദിനെ കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."