HOME
DETAILS

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

  
Web Desk
February 06, 2026 | 4:08 PM

police have issued special guidelines for those attending the samastha centenary conference

കുണിയ (കാസര്‍ഗോഡ്): സമസ്ത പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലിസ്. സമ്മേളന നഗരിക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും, പൊലിസും വളണ്ടിയര്‍മാരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എസ്.പി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍

1. സമ്മേളന നഗരിയിലേക്ക് വരുന്നവര്‍ അവരുടെ വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം നിര്‍ത്തി പുറത്തിറങ്ങി സമ്മേളന നഗരിയിലേക്ക് നടന്ന് വരേണ്ടതാണ്. യാതൊരു കാരണവശാലും സമ്മേളന നഗരിക്കടുത്തോ, റോഡിലോ വാഹനം നിര്‍ത്തി പുറത്തിറങ്ങരുത്. 

2. സമ്മേളനത്തിന് ശേഷം തിരിച്ച് പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്ന് ചെന്ന് അവരവരുടെ വാഹനങ്ങളില്‍ കയറി തിരിച്ച് പോകേണ്ടതാണ്. വാഹനങ്ങളെ സമ്മേളന നഗരിയിലേക്ക് വിളിച്ച് വരുത്തരുത്. 

3. പൊലിസ്/ വളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. 

4. സമ്മേളനത്തിന് വരുന്നവര്‍ കാല്‍നടയായി NH 66 മുറിച്ച് കടക്കുന്നത് ഒഴിവാക്കേണ്ടതാണ്. NH റോഡില്‍ കാല്‍നട അനുവദിക്കുന്നതല്ല. 

5. സമ്മേളനത്തിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതും ആവശ്യത്തിന് കുടിവെള്ളം, സ്‌നാക്‌സ് എന്നിവ കൈയില്‍ കരുതേണ്ടതാണ്.

6. സമ്മേളന നഗരിയിലെ വഴിയിലോ റോഡിലോ കൂടി നില്‍ക്കാതെ വിവിധ സെഗ്മന്റുകള്‍ ആക്കി തിരിച്ച സമ്മേളന നഗരിയില്‍ മാത്രം കഴിയേണ്ടതാണ്. 

7. സമ്മേളനത്തിന് വരുന്ന നാട്ടുകാര്‍ കഴിവതും വാഹനം ഒഴിവാക്കി സമ്മേളന നഗരിയിലേക്ക് വരിക. 

8. NH 66 ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്. 

9. മുതിര്‍ന്ന പൗരന്‍മാരും അംഗപരിമിതരായവും അവരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് വേണ്ട മുന്‍ കരുതലുകളും സുരക്ഷ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.

10. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടമോ വൈദ്യസഹായമോ ആവശ്യമായി വരുന്ന പക്ഷം ഉടനടി അടുത്തുള്ള പൊലിസ്/ വളണ്ടിയര്‍മാരുടെ സേവനം തേടുക. 

11. എന്തെങ്കിലും അടിയന്തര ഘട്ടം ഉണ്ടാകുന്ന പക്ഷം വിജനമായി സജ്ജമാക്കിയ ഭാഗത്തേക്ക് മാറേണ്ടതും പരിഭ്രാന്തരാകാതെ സംയമനം പാലിക്കേണ്ടതുമാണ്. 

12. തിക്കും തിരക്കും കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സംയമനം പാലിക്കേണ്ടതും പൊലിസ് / വളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. 

WhatsApp Image 2026-02-06 at 9.22.09 PM.jpeg

Police have issued special guidelines for those attending the Samastha centenary conference. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  6 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  6 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  6 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  6 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  6 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  6 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  6 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  6 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  6 days ago