പ്രൊഫ. ഉസ്മാന്റെ ഡോക്ടറേറ്റിന് മതപഠനത്തിന്റെ തിളക്കം
പട്ടാമ്പി: ഭൗതികപഠനത്തോടപ്പം മതപഠനവും കൂട്ടുപിടിച്ച് മുന്നേറിയ പ്രൊഫ.ഉസ്മാന് നേടിയടുത്തത് ഡോക്ടറേറ്റ് പദവി. മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പ്രൊഫ.ഉസ്മാന് ഡോക്ടറേറ്റ് ലഭിച്ചത്. ഡോ.കെ ഭാസ്‌കര്‍ ഷേണായിയുടെ കീഴില്‍ വോളിബോള്‍ കളിക്കാരില്‍ പ്ലയോമെട്രിക്ക് എക്‌സര്‍സൈസ് ഉണ്ടാക്കുന്ന ഫലത്തെ കുറിച്ചുള്ള പഠനമാണ് ഡോക്ടറേറ്റ് പദവിയില്‍ എത്തിച്ചത്. ഭൗതിക പഠനകാലത്ത് തന്നെ വടക്കുമുറി പള്ളിദര്‍സിലും പിന്നീട് പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ പൊന്നാനി കറുകത്തിരുത്തി ജുമുഅത്ത് പള്ളിയില്‍ ദര്‍സ് പഠനവും തുടര്‍ന്നു.
ഈ കാലയളവില്‍ പൊന്നാനി എം.ഇ.എസ് കോളജില്‍ തലപ്പാവ് ധരിച്ച ഏക വിദ്യാര്‍ഥി ഉസ്മാനാണന്നതും ശ്രദ്ധേയമായിരുന്നു. കാരകുത്തങ്ങാടി വിവേകോദയം എല്‍.പി സ്‌കൂളില്‍ നിന്ന് പ്രൈമറിയും മുതുതല എ.യു.പി സ്‌കൂളില്‍ നിന്ന് അപ്പര്‍ പ്രൈമറിയും 1986ല്‍ നാടിന് അഭിമാന നേട്ടം കൊയ്ത് എസ്.എസ്.എല്‍.സിയില്‍ ഫസ്റ്റ് ക്ലാസും നേടിയാണ് നാടിന് അഭിമാനമാത് . പ്രീഡിഗ്രി പരീക്ഷയിലും ഫസ്റ്റ് ക്ലാസോടെ വിജയിച്ച ഉസ്മാനെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും നിര്‍ദേശപ്രകാരം എം.ഇ.എസ് കോളജില്‍ കാലിക്കറ്റ് യൂണിവേഴ്‌സ്റ്റി ബി.എസ്.സി സുവോളജിയില്‍ തുടര്‍ പഠനം നടത്തി ഡിഗ്രികരസ്ഥമാക്കാന്‍ സഹായിച്ചു. അതോടപ്പം തന്നെ മതപഠനകിതാബുകളിലും അഗ്രകണ്യനായി.മര്‍ഹും കൂറ്റനാട് കെ.വി ഉസ്താദിന്റെ നിര്‍ദേശപ്രകാരം ദാറുല്‍ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ ഒരു വര്‍ഷം അധ്യാപകനായി ജോലി ചെയ്യാനും അവസരം ലഭിച്ചു.
വിജ്ഞാന ദാഹിയായ ഉസ്മാന്‍ അധ്യാപകജീവിതത്തില്‍ മാത്രം മുഴുകാതെ മംഗലാപുരത്ത് മെഡിക്കല്‍ പഠനത്തിന് ചേരുകയും ഇവിടെ നിന്ന് യൂണിവേഴ്സ്റ്റി ഡിഗ്രിയും എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്സ്റ്റിയില്‍ നിന്ന് ഫിസിക്കല്‍ മെഡിസിനില്‍ പി.ജിയും നേടി.ഇക്കാലയളവില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ദീനി വിദ്യാഭ്യാസ രംഗത്ത് തന്റെതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ധേഹത്തിന് സാധിച്ചു.2008 ല്‍ മംഗലാപുരം മെഡിക്കല്‍ കോളജില്‍ ഫിസിക്കല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാകുകയും പിന്നീട് പ്രസ്തുത ഡിപ്പാര്‍ട്ട്‌മെന്റില്‍ തലവനായി മാറി.2009ല്‍ മംഗലാപുരം യൂണിവേഴ്സ്റ്റിയില്‍ നിന്ന് പി.എച്ച്.ഡി എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ സെക്കന്റ് റാങ്കും ഉസ്മാനെ തേടിയെത്തി.2016 ല്‍ ഡോക്ടറേറ്റ് പദവികൂടി ലഭിച്ച അംഗീകാര നിവൃതിയിലാണ് കോഴിക്കോട് കുടുംബസമേതം താമസമാക്കിയ പട്ടാമ്പി സ്വദേശിക്കാരനായ ഉസ്മാന്‍. മുതുതല പഞ്ചായത്തിലെ വട ക്കുമുറി തട്ടാരുതൊടിയില്‍ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്.കോഴിക്കോട് അല്‍ഹറമൈന്‍ സ്‌കൂള്‍ അധ്യാപികയായ ഷമീനയാണ് ഭാര്യ.അഫ്രിന്‍ മുബാറക്,ഹിന ഫാത്തിമ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."