HOME
DETAILS

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

  
Web Desk
February 09, 2026 | 7:15 AM

opposition plans no confidence motion against lok sabha speaker om birla

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷം ഇത് അവതരിപ്പിക്കുമെന്നാണ് സ്രോതസ്സുകള്‍ പറയുന്നത്. 20 ദിവസത്തെ നോട്ടിസ് ആവശ്യമാണെന്നതിനാലാണിത്. 

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരുന്നത്. ഇന്ന് സഭ ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇന്ത്യ സഖ്യം യോഗം ചേര്‍ന്ന് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു. 


ചില ട്രഷറി ബെഞ്ച് എംപിമാര്‍ക്ക് സഭയില്‍ എപ്പോഴും പ്രിവിലേജ് നല്‍കുന്നു. വേ 8 പ്രതിപക്ഷ എംപിമാരെ മുഴുവന്‍ സെഷനിലേക്കും സസ്പെന്‍ഡ് ചെയ്തു എന്നീ കാരണങ്ങളും നീക്കത്തിന് പിന്നിലുണ്ട്. 

അതിനിടെ, പ്രതിപക്ഷ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു രംഗത്തെത്തി. കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭ നല്ല രീതിയില്‍ നടത്തികൊണ്ട് പോകണമെന്ന് ആഗ്രഹമില്ലെന്നും ടേബിളിന്റെ മുകളില്‍ കയറി സ്പീക്കറോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും റിജിജ്ജു പറഞ്ഞു.

 

ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ ഉള്‍പ്പടെ ചോദ്യങ്ങളുമായിട്ടാണ് ഇന്ന് പ്രതിപക്ഷസഭയിലെത്തിയത്. എന്നാല്‍, സഭാനടപടികള്‍ ബഹളത്തില്‍ മുങ്ങിയതോടെ താല്‍ക്കാലികമായി സഭ നിര്‍ത്തിവെച്ചിരുന്നു. രാജ്യസഭയും ഇന്ന് ബഹളത്തോടെയാണ് നടപടികള്‍ തുടങ്ങിയത്. 

the opposition is reportedly planning to move a no confidence motion against lok sabha speaker om birla during the second phase of the budget session, protesting the denial of speaking time to rahul gandhi and alleging bias in parliamentary proceedings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

uae
  •  10 hours ago
No Image

വ്യാജ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ; സ്വർണ്ണലേലത്തിന്റെ പേരിൽ യുവാവിൽ നിന്ന് തട്ടിയത് 13.5 ലക്ഷം രൂപ

Kerala
  •  10 hours ago
No Image

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു

Kuwait
  •  10 hours ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ്; സുരക്ഷ' ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  10 hours ago
No Image

വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍; മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു

Kerala
  •  10 hours ago
No Image

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ അമൂല്യ ആഭരണങ്ങൾ കവർന്നു, അന്വേഷണം ഊർജിതം

crime
  •  11 hours ago
No Image

ഞങ്ങൾ ഐസും തീയും അല്ല, വെറും തീയാണ്; അഭിഷേക് ശർമ്മയെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

Cricket
  •  11 hours ago
No Image

പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

Kerala
  •  12 hours ago
No Image

ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  12 hours ago
No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  12 hours ago