HOME
DETAILS

മുസഫർ നഗർ കലാപം; 23 പ്രതികളെ വെറുതെവിട്ടു

  
February 09, 2026 | 2:50 AM

Muzaffarnagar riots 23 accused acquitted

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 2013ലുണ്ടായ മുസ്ലിംവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട 23 പേരെ കോടതി വെറുതെവിട്ടു. മുഹമ്മദ്പൂർ റൈസിങ് ഗ്രാമത്തിൽ നടന്ന കൊലപാതകം, തീവയ്പ്പ്, കൊള്ളിവയ്പ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരെയാണ് പത്തു വർഷത്തിലേറെ നീണ്ടുനിന്ന നിയമനടപടികൾക്ക് ശേഷം മുസഫർനഗർ ജില്ലാ കോടതി വെറുതെവിട്ടത്. കേസിലെ കുറ്റാരോപിതർക്കെതിരേയുള്ള തെളിവുകൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ഡി കനിഷ്‌ക് കുമാർ സിങ് നിരീക്ഷിച്ചു.

2013 സെപ്റ്റംബർ ഏഴിന് മുഹമ്മദ്പൂർ റൈസിങ് ഗ്രാമത്തിൽ അക്രമികൾ അതിക്രമിച്ചു കയറുകയും വീടുകൾക്ക് തീയിടുകയും ചെയ്തതായാണ് കേസ്. കലാപത്തിനിടെ അക്രമികൾ കൊലപ്പെടുത്തിയ റഹീസുദ്ദീൻ എന്നയാളുടെ മകൻ ഹനീ ഫൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.

ആദ്യം 1,300 അജ്ഞാതർക്കെതിരേയായിരുന്നു കേസെങ്കിലും പിന്നീട് 27 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലിസ്‌ കുറ്റപത്രം സമർപ്പിച്ചു. വിചാരണാവേളയിൽ നാല് പ്രതികൾ മരിച്ചതിനെത്തുടർന്നാണ് 23 പേരായി ചുരുങ്ങിയത്. വിക്കി, ബാദൽ, മദൻ, ജയനാരായണൻ തുടങ്ങിയ 23 പേരെയാണ് കോടതി ഇപ്പോൾ കുറ്റവിമുക്തരാക്കിയത്.സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യവും കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവവും പ്രതികൾക്ക് അനുകൂലമായി. 2013ൽ മുസഫർനഗറിലും സമീപ പ്രദേശങ്ങളിലുമുണ്ടായ കലാപത്തിൽ 60ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട മുതിർന്ന സംഘ്‌പരിവാർ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി വലിയ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  3 days ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  3 days ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  3 days ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  3 days ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  3 days ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  3 days ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  3 days ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  3 days ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  3 days ago