HOME
DETAILS

പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; വീണ്ടും വിമർശിച്ച് സച്ചിദാനന്ദൻ

  
February 11, 2026 | 2:26 AM

Know the depth of what you are saying cyber gangs Sachidanandan criticizes again

തൃശൂർ: തുടർഭരണം നല്ലതല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നവർക്ക് മറുപടിയുമായി സാഹിത്യ അക്കാദമി പ്രസിഡൻ്റും ഇടതുസഹയാത്രികനുമായ കെ. സച്ചിദാനന്ദൻ. ഞാൻ പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യം. മാർക്‌സിസത്തിനു മുന്നോട്ടുപോകാനുള്ള ഏകവഴി ഇതാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരി-മധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയല്ല വേണ്ടത്. ആധുനിക മാർക്‌സിസ്റ്റ് ചിന്തകൻ ജാക്വെസ് റാൻസിയറിനെ ഉദ്ധരിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ് സി.പി.എം നേതൃത്വത്തെയും സൈബർ വിമർശകരെയും പ്രതിരോധത്തിലാക്കി. 

മേൽപ്പത്തി വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്‌സിസത്തിന് ചേരില്ല. സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവർ എന്നെ വായിച്ചിട്ടില്ലെന്നും നടക്കുന്നത് വാക്കുകളുടെ കാളയുദ്ധമാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് കുറിപ്പ്. 
ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇതൊക്കെ വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇടതു സൈബർ ഹാൻഡിലുകൾ സച്ചിദാനന്ദനെതിരേ കടുത്ത വിമർശനമുന്നയിച്ചു രംഗത്തുവന്നിരുന്നു. ഇതോടെ അദ്ദേഹം ഇന്നലെ രാവിലെ വിമർശനത്തിനു മറുപടി പറയുന്ന പുതിയ ഇംഗ്ളിഷ് കുറിപ്പിട്ടു. റൻസിയറിൻ്റെ പുസ്തകങ്ങളുടെ ചിത്രവും കുറിപ്പിനൊപ്പം നൽകി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രാ എന്‍ക്വയറികള്‍ വര്‍ധിക്കുന്നു

uae
  •  8 days ago
No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  8 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  8 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  8 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  8 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  8 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  8 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  8 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  8 days ago