HOME
DETAILS

ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഇരു നേതാക്കളും

  
April 01, 2026 | 8:46 AM

qatar emir meets sheikh mohammed both leaders condemn iran attacks

അബുദബി: മേഖലയിൽ സൈനിക സംഘർഷം കടുക്കുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി യുഎഇയിൽ. സന്ദർശനത്തിനായി യുഎഇയിലെത്തിയ ഖത്തർ അമീറുമായി അബുദബിയിൽ വെച്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയുടെ സുരക്ഷയും നിലവിലെ സംഘർഷാവസ്ഥയുമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.

വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കും സമുദ്ര വ്യാപാരത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.

യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ യോഗം അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഭീഷണികൾ നേരിടാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു. വികസന മുൻഗണനകൾ മുൻനിർത്തി വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും തീരുമാനിച്ചു.

യുഎഇയുടെ ഭാഗത്തുനിന്ന് വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഖത്തർ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉൾപ്പെടെയുള്ള പ്രമുഖരും സന്നിഹിതരായിരുന്നു.

the qatar emir met sheikh mohammed and both leaders strongly condemned recent iran attacks, reaffirming their commitment to regional stability and coordinated diplomatic efforts in the middle east.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനിയൻ മണ്ണിലെ വിടവാങ്ങൽ മത്സരത്തിൽ വിതുമ്പി മെസ്സി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇതിഹാസം; സാംബിയയെ തകർത്ത് അർജന്റീന

Football
  •  2 hours ago
No Image

ട്രംപിനോട് കടക്ക് പുറത്ത്; യുദ്ധം മാസങ്ങൾ നീണ്ടാലും സജ്ജമെന്ന് ഇറാൻ; അമേരിക്കൻ അവകാശവാദങ്ങൾ തള്ളി വിദേശകാര്യ മന്ത്രി

International
  •  3 hours ago
No Image

വീണ്ടും വിവാദ നീക്കവുമായി ബി ഗോപാലകൃഷ്ണന്‍; ഗുരുവായൂരിലെ മുസ്‌ലിം എം.എല്‍.എമാരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ഫ്‌ളക്‌സ്

Kerala
  •  3 hours ago
No Image

ഉ‍ർദു പണ്ഡിതൻ ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് വിരമിച്ചു

Kerala
  •  3 hours ago
No Image

ഇന്ത്യയിൽ ശൈത്യകാലം പടിയിറങ്ങുന്നു; 2026-ൽ തണുപ്പ് കുറഞ്ഞു, ഫെബ്രുവരിയിൽ ശീതതരംഗമേ ഉണ്ടായില്ല

Weather
  •  4 hours ago
No Image

യുഎഇയിൽ മഴ തുടരുന്നു; പാലങ്ങൾക്കും തുരങ്കങ്ങൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ്

uae
  •  4 hours ago
No Image

വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്

National
  •  4 hours ago
No Image

പ്രതിപക്ഷ സമ്മര്‍ദ്ദമോ, തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നോ?; എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ പരിഗണിക്കില്ല 

National
  •  4 hours ago
No Image

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Kerala
  •  4 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ

Kerala
  •  5 hours ago