HOME
DETAILS

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കി

  
April 01, 2026 | 9:35 AM

ranjith-expelled-from-fefka-sexual-harassment-case

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കി. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നുമാണ്  സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്തിന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രഞ്ജിത്ത് പൊലിസിന്റെ പിടിയിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് പൊലിസ് രഞ്ജിത്തിനെ പിടികൂടുന്നത്. പൊലിസ് നടപടി ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട രഞ്ജിത്തിനോട് ഒളിവില്‍ പോകാന്‍ അഭിഭാഷകര്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവര്‍ത്തകന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് സംഘം രഞ്ജിത്തിനെ തടഞ്ഞത്. അറസ്റ്റ് നടപടികള്‍ക്ക് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്

സിനിമയിലെ കാരവാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. സിനിമയില്‍ പ്രധാന വേഷം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആക്ഷേപം. പരാതിയില്‍ കഴമ്പുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷമാണ് പൊലിസ് അറസ്റ്റിലേക്ക് കടന്നത്.

നടിയുടെ റോളും ഷൂട്ടിംഗും സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് ശേഖരിച്ചു.സിനിമയിലെ പ്രധാന വേഷമാണ് നടിക്ക് നല്‍കിയിരുന്നതെന്നും ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായിരുന്നതായും വ്യക്തമായി.അതിനാല്‍ വ്യാജ പരാതിക്കുള്ള സാധ്യതയില്ലെന്ന് വിലയിരുത്തിയ പൊലിസ്, അന്നേദിവസം സെറ്റിലുണ്ടായിരുന്നവരില്‍ നിന്നും മൊഴിയെടുത്തു.

രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ പീഡന പരാതിയാണിത്. മുന്‍പ് രണ്ട് കേസുകളിലും നിയമനടപടികള്‍ നേരിട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ രക്ഷപ്പെടുകയായിരുന്നു.

ബംഗാളി നടിയുടെ പരാതി (2024): 'പാലേരി മാണിക്യം' സിനിമയുടെ സെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ കാലതാമസം ചൂണ്ടിക്കാട്ടി 2025 ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കി.

യുവാവിന്റെ പരാതി (2012): ബെംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തിരുന്നു. എന്നാല്‍ 12 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ഈ കേസിലെ നടപടികളും 2025 ജൂലൈയില്‍ റദ്ദാക്കിയിരുന്നു.

നിലവിലെ കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ ഏറ്റവും പ്രമുഖനായ വ്യക്തിയുടെ അറസ്റ്റാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

 

In a major development in a sexual harassment case, filmmaker Ranjith has been expelled from FEFKA (Film Employees Federation of Kerala). The decision was taken following allegations against him, reflecting the organization’s stance on maintaining discipline and accountability within the industry.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിഹിത ബന്ധം ആരോപിച്ച് യുവതിക്ക് നേരെ ആൾക്കൂട്ടാക്രമണം; തെരുവിലൂടെ വലിച്ചിഴച്ചു, നിർബന്ധിച്ച് സിന്ദൂരം ചാർത്താൻ ശ്രമം

crime
  •  4 hours ago
No Image

മഹാരാഷ്ട്രയിൽ ആൾ ദൈവ പീഡന കഥകൾ ആവർത്തിക്കപ്പെടുന്നു; പ്രതികൾക്ക് സർക്കാർ ഉന്നതരുമായി അടുത്ത ബന്ധം ┃in-depth

National
  •  5 hours ago
No Image

അർജന്റീനിയൻ മണ്ണിലെ വിടവാങ്ങൽ മത്സരത്തിൽ വിതുമ്പി മെസ്സി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇതിഹാസം; സാംബിയയെ തകർത്ത് അർജന്റീന

Football
  •  5 hours ago
No Image

ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഇരു നേതാക്കളും

uae
  •  5 hours ago
No Image

ട്രംപിനോട് കടക്ക് പുറത്ത്; യുദ്ധം മാസങ്ങൾ നീണ്ടാലും സജ്ജമെന്ന് ഇറാൻ; അമേരിക്കൻ അവകാശവാദങ്ങൾ തള്ളി വിദേശകാര്യ മന്ത്രി

International
  •  5 hours ago
No Image

വീണ്ടും വിവാദ നീക്കവുമായി ബി ഗോപാലകൃഷ്ണന്‍; ഗുരുവായൂരിലെ മുസ്‌ലിം എം.എല്‍.എമാരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ഫ്‌ളക്‌സ്

Kerala
  •  6 hours ago
No Image

ഉ‍ർദു പണ്ഡിതൻ ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് വിരമിച്ചു

Kerala
  •  6 hours ago
No Image

ഇന്ത്യയിൽ ശൈത്യകാലം പടിയിറങ്ങുന്നു; 2026-ൽ തണുപ്പ് കുറഞ്ഞു, ഫെബ്രുവരിയിൽ ശീതതരംഗമേ ഉണ്ടായില്ല

Weather
  •  6 hours ago
No Image

യുഎഇയിൽ മഴ തുടരുന്നു; പാലങ്ങൾക്കും തുരങ്കങ്ങൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ്

uae
  •  7 hours ago
No Image

വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്

National
  •  7 hours ago