HOME
DETAILS

മലമടക്കുകളിൽ ഇന്നും മുഴങ്ങുന്നു ഇന്ദിരയുടെ ആ പ്രഖ്യാപനം; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 50 വയസ്

  
ബാസിത് ഹസൻ 
February 11, 2026 | 2:30 AM

Indiras announcement still resonates in the hills Idukki Hydropower Project turns 50 tomorrow

തൊടുപുഴ:  ഇടുക്കി വൈദ്യുത പദ്ധതിയിലെ ഒന്നാമത്തെ ജനറേറ്റർ പ്രവർത്തിപ്പിച്ച് 'ഇടുക്കി രാഷ്ട്രത്തിന് 'എന്ന് വൈദ്യുതി ദീപങ്ങളാൽ എഴുതിക്കാട്ടിയ അനർഘനിമിഷത്തിന് നാളെ 50 വയസ്. 1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രി സി.അച്യുതമേനോന്റെ അധ്യക്ഷതയിൽ  പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യാ-കാനഡ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. 

മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിന് മുന്നിൽ ഒരുക്കിയ അതിവിശാലമായ മൈതാനത്ത് സൂചികുത്താനിടമില്ലാതെ ജനം തിങ്ങിനിറഞ്ഞ നിമിഷം. കിഴക്ക് വെള്ളകീറും മുമ്പെ ദേശീയ നേതാവിനെ ഒരുനോക്കുകാണാൻ ജനം മൂലമറ്റത്തേക്ക് പ്രവഹിച്ചു. സമ്മേളന നഗറിന് പുറത്തു കിടന്നിരുന്ന പൊലിസ് ജീപ്പിലെ വയർലസ് സെറ്റിൽ പ്രധാനമന്ത്രി 15 മിനിട്ടിനുള്ളിൽ എത്തുമെന്ന അറിയിപ്പ് മുഴങ്ങി. പെട്ടെന്ന് പടിഞ്ഞാറെ ചക്രവാളത്തിൽ പൊട്ടുപോലെ പ്രത്യക്ഷപ്പെട്ട ഹെലിക്കോപ്ടർ പറന്നിറങ്ങി.

റഷ്യൻ നിർമിത റെഡ് അല്യൂട്ട് ഹെലിക്കോപ്ടറിന്റെ മുൻ സീറ്റിൽ നിന്നും ആഭ്യന്തരമന്ത്രി കെ.കരുണാകരനും പിന്നിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഇറങ്ങിവന്നു. രാഷ്ട്രപുരോഗതിക്കായി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കുന്നുവെന്ന സമ്മേളന വേദിയിലെ ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനവും ജയ്ഹിന്ദ് വിളികളും ഇന്നും ആ മലമടക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  8 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  8 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  8 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  8 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  8 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  8 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  8 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  8 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  8 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  8 days ago