HOME
DETAILS

യു.എ.ഇയില്‍ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി

  
March 31, 2026 | 4:02 AM

UAE extends distance learning for nurseries schools till April 17

ദുബൈ: യു.എ.ഇയിലെ നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള ഓണ്‍ലൈന്‍ പഠനം (ഡിസ്റ്റന്‍സ് ലേണിംഗ്) ഏപ്രില്‍ 17 വെള്ളിയാഴ്ച വരെ നീട്ടി. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഓരോ ആഴ്ചയിലും സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 എന്ന തീയതിയില്‍ മാറ്റമുണ്ടാകാമെന്നും മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്പ്രിങ് വെക്കേഷന്‍ ഒരാഴ്ച നേരത്തെയാക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ പഠനമാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. മൂന്നാം ടേം ആരംഭിച്ച മാര്‍ച്ച് 23 നും ഇത് നീട്ടിയിരുന്നു. അവധിക്കാലത്ത് തന്നെ ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂളുകള്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മുന്‍ പ്രഖ്യാപനമനുസരിച്ച് ഏപ്രില്‍ മൂന്ന് വരെയായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടിയിരുന്നത്. 

ഇതിനിടെ, അബുദാബി, ഷാര്‍ജ, മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍, പാകിസ്താനി സ്‌കൂളുകളില്‍ 202627 അധ്യയന വര്‍ഷം ഇന്നലെ ഓണ്‍ലൈനായി ആരംഭിച്ചു. ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുടെയും (SPEA) മറ്റ് എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പുകളുടെയും നിര്‍ദ്ദേശപ്രകാരം നിശ്ചയിച്ചതിലും ഒരാഴ്ച വൈകിയാണ് ക്ലാസുകള്‍ തുടങ്ങിയത്.

നൂറുകണക്കിന് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളാണ് ആദ്യമായി വീട്ടിലിരുന്ന് പഠനം ആരംഭിച്ചത്. ദുബൈയിലെ ഏഷ്യന്‍ സിലബസ് സ്‌കൂളുകള്‍ ഏപ്രില്‍ ആറിന്  തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ, നഴ്‌സറി മുതല്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഏപ്രില്‍ പകുതി വരെ വീട്ടിലിരുന്ന് തന്നെ പഠനം തുടരും.

നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി വ്യക്തമായ കാരണങ്ങള്‍ കാണിച്ച് ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (KHDA) ഔദ്യോഗികമായി അപേക്ഷ നല്‍കണം. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുക.

സര്‍വകലാശാലകളില്‍ ഹൈബ്രിഡ് പഠനം

ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ (MoHESR) നിര്‍ദ്ദേശപ്രകാരം യു.എ.ഇയിലെ ചില സര്‍വകലാശാലകളില്‍ പ്രധാന കോഴ്‌സുകള്‍ക്കായി മാര്‍ച്ച് ഇന്നലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ഘട്ടംഘട്ടമായി നേരിട്ടെത്തിത്തുടങ്ങി. ക്ലിനിക്കല്‍ ട്രെയിനിങ്, ലബോറട്ടറി ഉപയോഗം, നേരിട്ടുള്ള പ്രായോഗിക പരിശീലനം എന്നിവ ആവശ്യമുള്ള കോഴ്‌സുകള്‍ക്കാണ് കാമ്പസുകളില്‍ പഠനം അനുവദിച്ചിരിക്കുന്നത്. കാമ്പസുകളില്‍ പരീക്ഷ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, യു.എ.ഇയിലെ ചില അമേരിക്കന്‍ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പഠനം തന്നെ തുടരാന്‍ തീരുമാനിച്ചു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് റാസല്‍ഖൈമ, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ ദുബൈ എന്നിവ തല്‍ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് അറിയിച്ചു.

Summary: The UAE has extended distance learning until Friday, April 17, 2026, for students, teachers, and administrative staff across all nurseries, kindergartens, and public and private schools nationwide. The Ministry of Education made the announcement on Monday night, citing the safety and wellbeing of everyone as the primary reason for the extension.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

Saudi-arabia
  •  2 hours ago
No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  3 hours ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  3 hours ago
No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  3 hours ago
No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  3 hours ago
No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  3 hours ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  4 hours ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  4 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  4 hours ago