HOME
DETAILS

ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം

  
February 11, 2026 | 2:35 AM

Digital arrest Guidelines for refunding money Center says SIM binding will be implemented including on WhatsApp

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും സാധ്യമാകുന്നിടത്തെല്ലാം തട്ടിയെടുത്ത പണം സമയബന്ധിതമായി തിരിച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മാർഗരേഖ തയാറാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്നലെ സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. 10 കോടിയോ, അതിൽ കൂടുതലോ നഷ്ടം വരുത്തിയ ഡിജിറ്റൽ അറസ്റ്റ് കേസുകൾ സി.ബി.ഐ അന്വേഷിക്കും. 

എൻ.സി.ആർ.പി സംവിധാനം വഴി സൈബർ തട്ടിപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. തട്ടിയെടുത്ത തുകകൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകുന്നതിനുള്ള കേന്ദ്ര സംവിധാനമായ ഓൺലൈൻ മണി റീസ്റ്റോറേഷൻ മൊഡ്യൂൾ ഉപയോഗിച്ച് സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം വഴി സുരക്ഷിതമാക്കിയ ഫണ്ടുകൾ റീഫണ്ട് ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ രൂപീകരിച്ചു. 

അനാവശ്യമായ മരവിപ്പിക്കൽ, എൻഫോഴ്സ്മെന്റ് നടപടികൾ തുടങ്ങിയവയാൽ പ്രയാസപ്പെടുന്ന വ്യക്തികൾക്കായി സുതാര്യവും സമയബന്ധിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഓൺലൈൻ പരാതി പരിഹാര സംവിധാനമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നൽ, ആറാട്ടൈ തുടങ്ങി ഇന്ത്യയിൽ ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്ന ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾക്ക് സിം ബൈൻഡിങ്ങിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ടെലകോം വകുപ്പ് അറിയിച്ചു. തട്ടിപ്പിൽ ഭൂരിഭാഗവും വാട്സ്ആപ്പ് വഴിയാണ് നടക്കുന്നതെന്നും ഡിജിറ്റൽ അറസ്റ്റുകളുടെ വിഷയത്തിൽ ദീർഘകാലമായി ഇടപെട്ടിട്ടും വാട്ട്സ്ആപ്പ് മതിയായ പരിഹാര നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.സി.എസിന് നല്‍കേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന്; 700 കോടി രൂപയുടെ തട്ടിപ്പിന് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല

Kerala
  •  8 days ago
No Image

ടെലികോം കമ്പനികളുടെ '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു;  വാലിഡിറ്റി ഇനി മുതല്‍  30 ദിവസം, നിരന്തരം ഉയര്‍ത്തിയ ആവശ്യം ഫലം കണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി 

National
  •  8 days ago
No Image

എല്‍.പി.ജിയുമായി ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി 

International
  •  8 days ago
No Image

തെഹ്‌റാന്റെ 'അഭ്യര്‍ഥന' മാനിച്ച് ഇറാനിയന്‍ ഊര്‍ജ്ജ മേഖലക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന് ട്രംപ്; വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ഇറാന്‍ 

International
  •  8 days ago
No Image

'മോദിയുടെ ഗ്യാസ് വാഗ്ദാനം ഗ്യാസ് ആയി തുടരുന്നു'  സ്വയം പര്യാപ്തത നേടുമെന്ന വീമ്പൊക്കെ എവിടെയെന്ന് പരിഹസിച്ച് ജയറാം രമേശ്

National
  •  8 days ago
No Image

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

Kerala
  •  8 days ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ സുരക്ഷിതരെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ

National
  •  8 days ago
No Image

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയെടുത്തു? തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

 'ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'; അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ലെന്ന് മുഖ്യമന്ത്രി; ഡീല്‍ ആരോപണത്തില്‍ വാക്‌പോര്

Kerala
  •  8 days ago