HOME
DETAILS

കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം

  
March 27, 2026 | 3:40 AM

political rhetoric heats up in palakkad amid assembly elections

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ പാലക്കാട് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി വാക്പോര് ശക്തമാകുന്നു. എ.കെ. ബാലന്റെ കോങ്ങാട്-മലമ്പുഴ 'ഡീൽ' പരാമർശത്തിന് കടുത്ത ഭാഷയിലാണ് വി.കെ. ശ്രീകണ്ഠൻ എം.പി മറുപടി നൽകിയത്.

പ്രായാധിക്യത്താൽ എ.കെ. ബാലന്റെ കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബി.ജെ.പിക്ക് തൂക്കിവിൽക്കാൻ എ.കെ. ബാലന്റെ നേതൃത്വത്തിൽ നീക്കം നടക്കുകയാണ്, പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഹോട്ടൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ്, ഇതിന് ജനങ്ങൾ മറുപടി നൽകും, വികെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിനെ കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

മലമ്പുഴയിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നായിരുന്നു എ.കെ. ബാലന്റെ ആരോപണം. കൂടാതെ, കോങ്ങാട് മണ്ഡലത്തിൽ വോട്ട് മറിക്കാമെന്ന് ആർഎസ്എസ് യുഡിഎഫിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഈ ധാരണയുടെ ഭാഗമായാണ് വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതെന്നും എകെ ബാലൻ പറഞ്ഞിരുന്നു. വി.എസിന് കസേര വലിച്ചു കൊടുത്ത ആളാണ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. അയാൾക്ക് കോൺഗ്രസുകാർ പോലും വോട്ട് ചെയ്യില്ല. ഇതൊക്കെയാണ് പാലക്കാട്ടെ 'ഡീൽ' എന്ന് എ.കെ. ബാലൻ തുറന്നടിച്ചു.

അതേസമയം, പാലക്കാട്ട് യഥാർത്ഥത്തിൽ അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണെന്ന് മലമ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആരോപിച്ചു. പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ എ.കെ. ബാലൻ ആദ്യം അഭിനന്ദിക്കാൻ എത്തിയത് കാലങ്ങളായി തുടരുന്ന ഈ ഡിലിന്റെ തെളിവാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. 

Amid the intensifying assembly election campaign in Palakkad, the CPM, Congress, and BJP are ramping up their verbal attacks. V. K. Sreekandan strongly responded to remarks made by A. K. Balan regarding the Kongad-Malampuzha “deal,” using sharp language that underscores the heated political climate in the constituency.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  6 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  6 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  6 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  6 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  7 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  7 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  7 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  7 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  7 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  7 days ago