HOME
DETAILS

പിണറായി വിജയൻ മോദിയുടെ പ്രതിരൂപം: തുറന്നടിച്ച് സച്ചിൻ പൈലറ്റ്

  
സ്വന്തം ലേഖിക
March 27, 2026 | 2:37 AM

pinarayi vijayan mirrors narendra modi says sachin pilot

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരൂപമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കോൺഗ്രസിനെ അധിക്ഷേപിക്കുന്ന കാര്യത്തിലും തങ്ങളുടെ ഫോട്ടോ മാത്രമുള്ള ഫ്‌ളക്‌സ് വച്ച് പ്രചാരണം നടത്തുന്ന കാര്യത്തിലും പിണറായിയും മോദിയും ഒരുപോലെയാണ്. അവർ പറയുന്നത് കോൺഗ്രസ് വിമുക്ത രാഷ്ട്രീയമാണ്. കോൺഗ്രസ് മുക്തഭാരതം പ്രഖ്യാപിച്ച ബി.ജെ.പി എന്തുകൊണ്ടാണ് സി.പി.എം മുക്ത കേരളം എന്ന് പ്രഖ്യാപിക്കാത്തതെന്നും സച്ചിൻ ചോദിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും പ്രചാരണം ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. പാചകവാതക പ്രതിസന്ധി യുൾപ്പെടെ നിരവധി വിഷയങ്ങൾ ജനങ്ങളെ ബാധിക്കുമ്പോൾ ബി.ജെ.പിക്കെതിരേ ഒന്നും പറയാതെ മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. 

കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങളുയർന്ന സി.പി.എം നേതാക്കളെ ചോദ്യംചെയ്യാൻ പോലും തയാറായിട്ടില്ല. ഇത് ബി.ജെ.പി -സി.പി.എം ഡീലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അഴിമതിക്കാരായ സി.പി.എം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്നത് ബി.ജെ.പി ആണ്. കേരളവികസനം ലക്ഷ്യമാക്കി കോൺഗ്രസ് ബ്ലൂ പ്രിന്റ് തയാറാക്കുകയാണ്. അധികാരത്തിൽ എത്തിയാൽ വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകൾ ഉടൻ നടപ്പാക്കും. രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ച വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സീൽ വിവാദമെന്നും സച്ചിൻ പറഞ്ഞു. ഹൈബി ഈഡൻ എംപി, അജയ് തറയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Sachin Pilot, General Secretary of the All India Congress Committee, has alleged that Kerala Chief Minister Pinarayi Vijayan is a reflection of Prime Minister Narendra Modi in political style. He criticized both leaders for sidelining the Indian National Congress and focusing on self-centric प्रचार campaigns featuring their own images. Pilot also questioned why the Bharatiya Janata Party, which advocates a “Congress-free India,” has not similarly called for a “CPM-free Kerala.”

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

Kerala
  •  8 days ago
No Image

കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി

Kerala
  •  8 days ago
No Image

ദളിത് വിവാഹത്തിന് നേരെ സവർണ്ണാക്രമണം; വധുവിനെ കുതിരപ്പുറത്ത് നിന്ന് പിടിച്ചിറക്കി, വിവാഹസംഘത്തിന് നേരെ കല്ലേറ്

crime
  •  8 days ago
No Image

യു.എസ് മുൻ നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാൻ ഉപരോധത്തിന് പിന്നിലെ 'ഇസ്റാഈൽ ബന്ധം' പുറത്തെന്ന് ഹാക്കർമാർ

International
  •  8 days ago
No Image

ഡല്‍ഹിയില്‍ ജഡ്ജിയുടെ ആത്മഹത്യ: ഭാര്യക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  8 days ago
No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  8 days ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  8 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  8 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  8 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  8 days ago