'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി
എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ രൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും ബന്ധം തകരുമ്പോള്‍ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗര്‍ഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ സൂചിപ്പിച്ചു. വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് ഇങ്ങനെയാണ് മനസിലാക്കേണ്ടത്. ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണിത്. കോടതി ചൂണ്ടിക്കാട്ടി. ബന്ധം തകരുമ്പോള്‍ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗര്‍ഭഛിദ്രവും പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് അങ്ങനെയാണ് മനസിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വാട്സാപ്പ് ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്രം രാഹുലിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നോയെന്ന് വിചാരണയില്‍ വ്യക്തമാകണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ കര്‍ശന വ്യവസ്ഥകളോടെയാമ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. കേരളം വിട്ടുപോകാന്‍ പാടില്ല. അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. ഈ മാസം 16 മുതല്‍ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
kerala high court grants anticipatory bail to rahul mankootathil in the rape case, observing that the relationship appeared consensual and cautioning against turning failed relationships into criminal allegations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."