HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

  
Web Desk
February 12, 2026 | 9:39 AM

bjp mp nishikant dubey seeks cancellation of rahul gandhis parliament membership files privilege notice

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അവകാശലംഘന നോട്ടിസ് നല്‍കി. മുന്‍ സൈനിക മേധാവി ജനറല്‍ എംഎം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പ്രചരണം ഉള്‍പ്പെടെ നിരവധി വിവാദ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി എം.പിമാരും തമ്മിലുള്ള രൂക്ഷമായ വാഗ്വാദങ്ങള്‍ക്കിടെയാണ് ദുബെയുടെ നീക്കം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ ആജീവനാന്തം വിലക്കണമെന്നും ദുബെ നോട്ടിസില്‍ ആവശ്യപ്പെടുന്നു. രാഹുലിന്റെ ബുധനാഴ്ചയിലെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് നോട്ടിസ്. ഒരു തെളിവുമില്ലാതെ വ്യാജ ആരോപണങ്ങളാണ് ബുധനാഴ്ച നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്ന് ബി.ജെ.പി എം.പി ആരോപിക്കുന്നു. കോണ്‍ഗ്രസ് എം.പിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും ദുബെ ആരോപിച്ചു.

'പ്രതിരോധം, ധനകാര്യം, വാണിജ്യം, വിദേശകാര്യം എന്നിങ്ങനെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് ഇതാദ്യമല്ല, പക്ഷേ പാര്‍ലമെന്റിലും മറ്റ് പൊതു വേദികളിലും അടിസ്ഥാനരഹിതവും അധാര്‍മികവുമായ വശങ്ങള്‍ ഉന്നയിച്ച് പൊതുജന വികാരം വളര്‍ത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അസാധാരണമായ കഴിവുണ്ട്,' ദുബെ നോട്ടിസില്‍ പറഞ്ഞു.

എപ്സ്‌റ്റൈന്‍ ഫയല്‍സ് വെളിപ്പെടുത്തലുകളില്‍ മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ കന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചര്‍ച്ചക്കിടെയും കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ വിഢിത്തമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാറെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കരാറില്‍ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. കരാറില്‍ ഒപ്പുവെച്ച പ്രധാനമന്ത്രി ട്രംപിനും അമേരിക്കക്കും മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി ചര്‍ച്ചക്കിടയില്‍ കുറ്റപ്പെടുത്തി.

അതേസമയം, പ്രിവിലേജ് നോട്ടിസോ എഫ്.ഐ.ആറോ ഒന്നും രാഹുലിന്റെ പോരാട്ടത്തെ സ്വാധീനിക്കില്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളികളും യു.എസുമായി ഒപ്പിട്ട വ്യാപാര കരാറില്‍ ആശങ്കയറിയിച്ച് കര്‍ഷകരും ഇന്ന് സമരത്തിലാണ്. ഈ പോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

bjp mp nishikant dubey files a privilege notice seeking cancellation of rahul gandhi’s parliament membership over alleged false statements and controversial remarks made during parliamentary debates, triggering sharp political reactions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  2 hours ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  2 hours ago
No Image

ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

crime
  •  2 hours ago
No Image

സഹോദരിയല്ല, മകൾ തന്നെ പിൻഗാമി! കിം ജു എ ഉത്തരകൊറിയയുടെ അടുത്ത ഏകാധിപതിയാകാൻ ഒരുങ്ങുന്നു

International
  •  3 hours ago
No Image

വന്ദേഭാരതിൽ തിരക്കില്ല; രണ്ട് സർവീസുകൾ നിർത്തലാക്കി റെയിൽവേ; പകരം പുതിയ റൂട്ടിൽ കുതിക്കും!

National
  •  3 hours ago
No Image

കോഴിക്കോട് അധ്യാപകരെ തടഞ്ഞു; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നു, ബന്ദിന് സമാനമായി പണിമുടക്ക്

Kerala
  •  3 hours ago
No Image

'തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്, മോദിജി ഇനിയെങ്കിലും ഇത് ശ്രദ്ധിക്കുമോ' ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ അന്തരിച്ചു

oman
  •  5 hours ago
No Image

മലപ്പുറം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

obituary
  •  5 hours ago
No Image

ഡോളറിനെതിരേ ഇന്ത്യന്‍ രൂപയ്ക്ക് മുന്നേറ്റം; 26 പൈസ വര്‍ധിച്ച് 90.46ല്‍; കരുതലോടെ പ്രവാസികള്‍ |  Indian Rupee Value

Economy
  •  5 hours ago